Sanju Samson: ബട്ട്‌ലര്‍ പോയതിലെ വേദന തുറന്നുപറഞ്ഞ് സഞ്ജു, ഐപിഎല്ലിലെ ആ നിയമം മാറ്റണം

Sanju Samson on Jos Buttler: സംശയം തോന്നുമ്പോഴെല്ലാം ബട്ട്‌ലറോട് ചോദിക്കുമായിരുന്നു. റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ബട്ട്‌ലറായിരുന്നു വൈസ് ക്യാപ്റ്റന്‍. ഒരു നല്ല ക്യാപ്റ്റനാകാന്‍ ബട്ട്‌ലര്‍ സഹായിച്ചെന്നും സഞ്ജു. അദ്ദേഹത്തെ വിട്ടയച്ചത് വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളിലൊന്നായിരുന്നു. ആ വേദന തനിക്ക് മാറിയിട്ടില്ലെന്ന് ബട്ട്‌ലറോട് പറഞ്ഞിരുന്നുവെന്നും താരം

Sanju Samson: ബട്ട്‌ലര്‍ പോയതിലെ വേദന തുറന്നുപറഞ്ഞ് സഞ്ജു, ഐപിഎല്ലിലെ ആ നിയമം മാറ്റണം

ജോസ് ബട്ട്‌ലറും, സഞ്ജു സാംസണും

Published: 

12 Mar 2025 14:59 PM

പിഎല്‍ മെഗാലേലത്തിന് മുമ്പ് ജോസ് ബട്ട്‌ലറെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് റിലീസ് ചെയ്തത്‌ തനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളിലൊന്നായിരുന്നുവെന്ന് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഒരു ടീമിനെ നയിക്കാനും, ഉയര്‍ന്ന തലത്തില്‍ കളിക്കാനും ഐപിഎല്‍ അവസരം നല്‍കി. കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാനും സാധിച്ചു. ജോസ് ബട്ട്‌ലർ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷം ഒരുമിച്ച് കളിച്ചു. ഈ കാലയളവില്‍ പരസ്പരം മനസിലാക്കി. ബട്ട്‌ലര്‍ തനിക്ക് ജ്യേഷ്ഠനെ പോലെയാണെന്നും സഞ്ജു പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു സഞ്ജു.

തനിക്ക് സംശയം തോന്നുമ്പോഴെല്ലാം ബട്ട്‌ലറോട് ചോദിക്കുമായിരുന്നു. താന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ബട്ട്‌ലറായിരുന്നു വൈസ് ക്യാപ്റ്റന്‍. ഒരു നല്ല ക്യാപ്റ്റനാകാന്‍ തന്നെ ബട്ട്‌ലര്‍ സഹായിച്ചെന്നും സഞ്ജു വെളിപ്പെടുത്തി.

അദ്ദേഹത്തെ വിട്ടയച്ചത് ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളിലൊന്നായിരുന്നു. ആ വേദന തനിക്ക് മാറിയിട്ടില്ലെന്ന് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ബട്ട്‌ലറോട് താന്‍ പറഞ്ഞിരുന്നു. ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ തനിക്ക് സാധിച്ചാല്‍, ഓരോ മൂന്ന് വർഷത്തിലും കളിക്കാരെ വിട്ടയയ്ക്കണമെന്ന എന്ന നിയമം താന്‍ മാറ്റുമെന്നും സഞ്ജു വ്യക്തമാക്കി.

Read Also : Jasprit Bumrah: ബുംറയെ കൊണ്ട് അത് ചെയ്യിക്കരുത്, കരിയര്‍ അവസാനിക്കും; ബിസിസിഐയ്ക്ക് ഷെയ്ന്‍ ബോണ്ടിന്റെ സ്‌നേഹോപദേശം

ഈ നിയമം മൂലം വര്‍ഷങ്ങളായി കെട്ടിപ്പടുത്ത ബന്ധങ്ങളാണ് നഷ്ടപ്പെടുന്നത്. തനിക്കും ഫ്രാഞ്ചെസിക്കും, ഉടമകള്‍ക്കും, പരിശീലകര്‍ക്കും ഇത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ജോസ് ബട്ട്‌ലര്‍ തങ്ങള്‍ക്ക് കുടുംബാംഗമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും