Mivi AI Buds: ബിൽറ്റ് ഇൻ എഐ അസിസ്റ്റൻ്റ്; മിവി എഐ ബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു

Mivi AI Buds Introduces In India: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യമുള്ള എഐ ഇയർഫോൺ അവതരിപ്പിച്ച് മിവി. മിവി എഐ പോഡ്സ് എന്ന പേരിലാണ് ഇത്.

Mivi AI Buds: ബിൽറ്റ് ഇൻ എഐ അസിസ്റ്റൻ്റ്; മിവി എഐ ബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു

മിവി എഐ ബഡ്സ്

Published: 

06 Jul 2025 10:39 AM

ബിൽറ്റ് ഇൻ എഐ അസിസ്റ്റൻ്റ് സംവിധാനമുള്ള മിവി മിവി എഐ ബഡ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. ട്രൂലി വയർലസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ശൃംഖലയിൽ കമ്പനിയുടെ ഏറ്റവും പുതിയ ഇൻ ഇയർ ഫോൺസ് ആണ് ഇത്. എഐ സഹായത്തോടെ ഹാൻഡ്സ് ഫ്രീ ആയി സംസാരിക്കാനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള ടാസ്കുകൾ ചെയ്യാനും ഈ ഇയർഫോൺ സഹായിക്കും.

മിവി എഐ എന്ന പേരിലാണ് കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അറിയപ്പെടുന്നത്. മെമ്മറി ഫംഗ്ഷനുള്ള, ഉള്ളടക്കത്തെപ്പറ്റി ധാരണയുള്ള എഐ സംവിധാനമാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 13 മില്ലിമീറ്റർ ഡ്രൈവറും ക്വാഡ് മൈക്രോഫോൺ സെറ്റപ്പുമൊക്കെയുള്ള ഈ ഇയർഫോണിൽ 40 മണിക്കൂർ പ്ലേടൈം ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇന്ത്യയിൽ മിവി എഐ ബഡ്സിൻ്റെ വില 6,999 രൂപയാണ്. മിവി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് 5,999 രൂപയ്ക്ക് വാങ്ങാം. കറുപ്പ്, വെള്ളി, വെങ്കലം, ഷാമ്പെയിൻ നിറങ്ങളിൽ ബഡ്സ് ലഭ്യമാവും. ഫ്ലിപ്കാർട്ടിലും മിവി ഇന്ത്യയുടെ വെബ്സൈറ്റിലും ഈ ഇയർഫോണുകൾ ലഭ്യമാവും.

Also Read: FaceTime Update: ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിക്കാൻ തുടങ്ങിയാൽ വിഡിയോ ഫ്രീസാകും; ഫേസ്ടൈമിൽ പുതിയ അപ്ഡേറ്റ്

യൂണിബോഡി മെറ്റാലിക് ബോഡിയാണ് മിവി എഐ ബഡ്സിനുള്ളത്. ഗ്ലോസി ഫിനിഷിൽ അവർഗ്ലാസ് ഇൻസ്പയർഡ് ഡിസൈനാണ്. മാർച്ചിൽ പുറത്തിറങ്ങിയ മിവി സൂപ്പർപോഡ്സ് കോൺസർട്ടോയുടെ ഡിസൈന് സമാനമാണ് മിവി എഐ പോഡ്സിൻ്റെ ഡിസൈനും. കേസ് ഉൾപ്പെടെ 52 ഗ്രാം ഭാരമുണ്ട്. മിവി എഐ അസിസ്റ്റൻ്റാണ് എഐ പോഡ്സിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. വോയിസ് ബേസ്ഡ് എഐ സിസ്റ്റമാണ് ഇത്. ഇയർബഡ്സിൽ നിന്ന് നേരിട്ട് തന്നെ ഇത് ആക്സസ് ചെയ്യാനാവും. മിവി എഐ കമ്പാനിയൻ ആപ്പിൽ കണക്ട് ചെയ്തേ ഉപയോഗിക്കാനാവൂ. സ്ക്രീൻ ഇല്ലാതെ തന്നെ മിവി എഐയ്ക്ക് പ്രവർത്തിക്കാവും. ഹായ് മിവി എന്നതാണ് വേക്ക് ഫ്രേസ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ