WhatsApp Spyware Attack: 24 രാജ്യങ്ങളില്‍ സ്‌പൈവെയര്‍ ആക്രമണമുണ്ടായി; ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് വാട്‌സ്ആപ്പ്‌

WhatsApp Spyware Attack From Israel: ഗ്രൂപ്പ് ചാറ്റുകളില്‍ പിഡിഎഫ് ഫയല്‍ അയച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നതെന്ന് മെറ്റ സ്ഥിരീകരിച്ചു. ഫോണില്‍ ഈ ഫയല്‍ എത്തുന്നതോടെ വാട്‌സ് ആക്രമിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം തടയാന്‍ സാധിച്ചൂവെന്നും ആക്രമണത്തിന് ഇരകളായ ഉപഭോക്താക്കളെ അക്കാര്യം അറിയിച്ചൂവെന്നും വാട്‌സ്ആപ്പ് പറയുന്നു.

WhatsApp Spyware Attack: 24 രാജ്യങ്ങളില്‍ സ്‌പൈവെയര്‍ ആക്രമണമുണ്ടായി; ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ട് വാട്‌സ്ആപ്പ്‌

വാട്സാപ് പ്രതീകാത്മക ചിത്രം

Updated On: 

01 Feb 2025 17:01 PM

24 രാജ്യങ്ങളില്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ആക്രമണമുണ്ടായതായി മെറ്റ. മാധ്യമപ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി അംഗങ്ങളെയുമാണ് ഈ ആക്രമണം പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇസ്രായേലി കമ്പനിയായ പാരഗണ്‍ സൊല്യൂഷന്‍സ് ആണ് ഇതിന് പിന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗ്രൂപ്പ് ചാറ്റുകളില്‍ പിഡിഎഫ് ഫയല്‍ അയച്ചുകൊണ്ടാണ് ആക്രമണം നടത്തുന്നതെന്ന് മെറ്റ സ്ഥിരീകരിച്ചു. ഫോണില്‍ ഈ ഫയല്‍ എത്തുന്നതോടെ വാട്‌സ് ആക്രമിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം തടയാന്‍ സാധിച്ചൂവെന്നും ആക്രമണത്തിന് ഇരകളായ ഉപഭോക്താക്കളെ അക്കാര്യം അറിയിച്ചൂവെന്നും വാട്‌സ്ആപ്പ് പറയുന്നു.

90 ഓളം വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് പാരഗണ്‍ ലക്ഷ്യമിട്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഏത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരും സിവില്‍ സൊസൈറ്റി അംഗങ്ങളുമാണ് ആക്രമണത്തിന് ഇരയായതെന്ന് വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പാരഗണ്‍ കമ്പനിക്ക് കത്തയച്ചതായും വാട്‌സ്ആപ്പ് വ്യക്തമാക്കി.

എന്നാല്‍ ഹിക്കിങ്ങിന് ഉത്തരവിട്ടത് ആരാണെന്ന് കാര്യത്തില്‍ കമ്പനിക്ക് കൃത്യതയില്ലെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരഗണിന്റെ ഹാക്കിങ് സോഫ്റ്റ് വെയറുകള്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ക്ലയന്റുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഹാക്കിങ്ങിന് ഉത്തരവിട്ട സര്‍ക്കാര്‍ ക്ലയന്റ് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Also Read: WhatsApp Hacking: പൊതു വൈഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? വാട്സാപ്പ് ഹാക്ക് ചെയ്‌തെന്ന് തോന്നിയാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇപ്പോഴുണ്ടായ സംഭവത്തില്‍ ടാര്‍ഗറ്റഡ് ഹാക്കിങ് സീറോ ക്ലിക്ക് ആക്രമണമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിരവധി ലിങ്കുകള്‍ ഉപയോഗിച്ചുകൊണ്ടല്ല ഹാക്കിങ്ങിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വിഷയത്തില്‍ പാരഗണ്‍ സൊലൂഷന്‍സ് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.

വാട്‌സ്ആപ്പ് സ്‌പൈവെയര്‍ ആക്രമണം എങ്ങനെ തടുക്കാം

 

  1. നിങ്ങളുടെ ആപ്പുകളും ഫോണ്‍ സോഫ്‌റ്റ്വെയറും ഏറ്റവും പുതി പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക.
  2. അജ്ഞാത നമ്പറുകളില്‍ നിന്ന് എന്തെങ്കിലും ലിങ്കുകളോ ഫയലുകളോ ലഭിക്കുകയാണെങ്കില്‍ അവ ഒരിക്കലും തുറന്ന് നോക്കരുത്.
  3. അധിക സുരക്ഷയ്ക്കായി ടു ഫാക്ടര്‍ ക്രമീകരണം ഏര്‍പ്പെടുത്താം.
  4. ആപ്പ് അനുമതികളും ഉപകരണ ക്രമീകരണങ്ങളും ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പിക്കുക.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും