Pakistan Suicide Bomb Attack: പാകിസ്താനിൽ ചാവേർ ബോംബ് ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു

Attack claimed by the Pakistani Taliban: പാകിസ്ഥാൻ താലിബാൻ്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2021-ൽ താലിബാൻ കാബൂളിൽ അധികാരം തിരികെ പിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ്റെ പ്രദേശങ്ങളിൽ അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്.

Pakistan Suicide Bomb Attack: പാകിസ്താനിൽ ചാവേർ ബോംബ് ആക്രമണം; 13 സൈനികർ കൊല്ലപ്പെട്ടു

Suicide Attack At Pakistan

Published: 

28 Jun 2025 | 04:13 PM

ബലൂചിസ്താൻ: പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ചാവേർ ബോംബ് ആക്രമണം നടന്നു. ഈ ആക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ സാധാരണക്കാരായ പൗരന്മാരും ഉൾപ്പെടുന്നു എന്നാണ് ‌വിവരം. കൂടാതെ തദ്ദേശ സ്ഥാപനത്തിലെ ഉദ്യോ​ഗസ്ഥരും പോലീസ് ഉദ്യോ​ഗസ്ഥരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകരുകയും ആറ് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ALSO READ: ഭാര്യ വിവാഹമോചനം നേടി; നിരാശയില്‍ ട്രെയിനിന് തീയിട്ട് വയോധികന്‍

പാകിസ്ഥാൻ താലിബാൻ്റെ ഒരു വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സായുധ സംഘം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2021-ൽ താലിബാൻ കാബൂളിൽ അധികാരം തിരികെ പിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാൻ്റെ പ്രദേശങ്ങളിൽ അക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ മണ്ണ് പാകിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നു എന്ന് ഇസ്ലാമാബാദ് അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, താലിബാൻ ഇത് നിഷേധിക്കുകയാണ്.

ഈ വർഷം ആരംഭിച്ചതിനുശേഷം ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങളുടെ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ