Viral News: ‘ഉരുകുതേ ചൂടെടുത്ത് ഉരുകുതേ’; അഗ്നിപര്‍വ്വതത്തിന് മുന്നില്‍ വെച്ചൊരു വെറൈറ്റി പ്രൊപ്പോസല്‍
Love Proposal In Front Volcano: കിലൗലയ്ക്ക് മുന്നില്‍ വെച്ച് മാര്‍ക്ക് പ്രൊപ്പോസല്‍ നടത്തിയപ്പോള്‍ ലാവ വായുവിലേക്ക് ഉയരുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അത് കാഴ്ചക്കാരെ ആകെ കിടിലം കൊള്ളിക്കുന്നു. മാര്‍ക്കിന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് ഒലീവിയ സമ്മതം മൂളുകയും ചെയ്തു.

വൈറലായ ദൃശ്യങ്ങള്‍
സ്‌നേഹം പ്രകടിപ്പിക്കാന്‍ നമ്മുടെ മുന്നില്‍ ഒട്ടേറെ വഴികളുണ്ട്. എന്നാല്‍ എല്ലാവരില്‍ നിന്നും വ്യത്യസ്തമായി എങ്ങനെ തന്റെ പ്രണയിനിയോട് അല്ലെങ്കില്‍ പ്രാണേശ്വരനോട് സ്‌നേഹം പ്രകടിപ്പിക്കുമെന്ന കാര്യമാണ് എല്ലാവരും ചിന്തിക്കുന്നത്. വെറൈറ്റി ലൗ പ്രൊപ്പോസലുകള്‍ ഒട്ടനവധി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അല്‍പം കടുപ്പത്തിലൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
അഗ്നിപര്‍വ്വതത്തിന് സമീപം നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വാഷിങ്ടണ്‍ ഡിസിയില്‍ താമസിക്കുന്ന മാര്‍ക്ക് സ്റ്റുവര്‍ട്ട് തന്റെ പ്രണയിനി ഒലിവിയ പോസ്റ്റിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ്. ഹവായിയന്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ സജീവ അഗ്നിപര്‍വ്വതത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
കിലൗലയ്ക്ക് മുന്നില്‍ വെച്ച് മാര്‍ക്ക് പ്രൊപ്പോസല്‍ നടത്തിയപ്പോള്‍ ലാവ വായുവിലേക്ക് ഉയരുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അത് കാഴ്ചക്കാരെ ആകെ കിടിലം കൊള്ളിക്കുന്നു. മാര്‍ക്കിന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് ഒലീവിയ സമ്മതം മൂളുകയും ചെയ്തു. ദമ്പതികള്‍ ലാവ ഉയരുമ്പോള്‍ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വൈറലായ ദൃശ്യങ്ങള്‍
ഇന്നലെ ഞാനെന്റെ ദീര്‍ഘകാല കാമുകി ഒലീവിയ പോസ്റ്റിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ സമ്മതം പറഞ്ഞു. കിലൗലയുടെ മുന്നില്‍ വെച്ച് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു ഭാഗ്യമായിരുന്നു. ഈ നിമിഷത്തിന് നന്ദി എന്ന അടിക്കുറിപ്പോടെയാണ് മാര്‍ക്ക് ചിത്രങ്ങള്‍ പങ്കുവെച്ചത്.
Also Read: Shocking Video: തെരുവിലേക്കിറങ്ങി വളർത്തു സിംഹം, സ്ത്രിയെയും കുട്ടിയെയും കടിച്ചു
ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഇരുവരുടെയും പ്രവൃത്തിയെ ധീരത എന്നുപോലും ആളുകള്‍ വിശേഷിപ്പിക്കുന്നുണ്ട്.