Donald Trump-Elon Musk: ‘കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുക’; മസ്‌കിന് ട്രംപിന്റെ ഭീഷണി
Donald Trump-Elon Musk Conflicts: ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍ അവസാനഘട്ട വോട്ടെടുപ്പിലേക്ക് കടക്കുന്നവേളയിലാണ് മസ്‌ക് വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.

ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പോര് മുറുകുന്നു. തന്റെ മുന്‍ ഉപദേഷ്ടാവിന് നിലവില്‍ നാടുകടത്തല്‍ മുന്നറിയിപ്പാണ് നിലവില്‍ ട്രംപ് നല്‍കിയിരിക്കുന്നത്. കൂടാതെ ടെക് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നും ഭീഷണിയുണ്ട്.
ഇതോടെ ടെക് മുതലാളി കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമെന്നും ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറയുന്നു. ടെസ്ല, സ്‌പേസ് എക്‌സ് പോലുള്ള വിവിധ കമ്പനികള്‍ക്ക് തന്റെ ഭരണകൂടം നല്‍കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന് മടങ്ങി പോകേണ്ടി വരുമെന്നാണ് ട്രംപ് പറയുന്നത്.
“എലോണ്‍ മസ്‌ക് എന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിന് വളരെ മുമ്പുതന്നെ ഞാന്‍ ഇലക്ട്രിക് വാഹന മാന്‍ഡേറ്റിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്. ഇലക്ട്രിക് കാറുകള്‍ നല്ലതാണ്. പക്ഷെ എല്ലാവരും അത് സ്വന്തമാക്കാന്‍ നിര്‍ബന്ധിതരാകരുത്.
ഏതൊരാളേക്കാളും കൂടുതല്‍ സബ്‌സിഡി മസ്‌കിന് ലഭിച്ചേക്കാം. എന്നാല്‍ സബ്‌സിഡികള്‍ ഇല്ലെങ്കില്‍ മസ്‌കിന് കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. ഇനി റോക്കറ്റ് വിക്ഷേപണങ്ങളോ, ഉപഗ്രഹങ്ങളോ, ഇലക്ട്രിക് കാര്‍ നിര്‍മാണമോ വേണ്ട. നമ്മുടെ രാജ്യം ഒരു ഭാഗ്യം നേടും,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ മറുപടിയുമായി മസ്‌കും രംഗത്തെത്തി. എല്ലാം ഇപ്പോള്‍ തന്നെ വെട്ടിക്കുറയ്ക്കണം എന്നാണ് താന്‍ പറയുന്നത് എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്.
അതേസമയം, ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍ അവസാനഘട്ട വോട്ടെടുപ്പിലേക്ക് കടക്കുന്നവേളയിലാണ് മസ്‌ക് വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.
Also Read: Donald Trump-Elon Musk: ട്രംപിനെതിരെയുള്ള എന്റെ പോസ്റ്റുകള്‍ അതിരുകടന്നു: ഇലോണ്‍ മസ്‌ക്
ബില്ലിലൂടെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കുന്നു. എന്നാല്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കടം ഉണ്ടാകാന്‍ ഈ ബില്ല് കാരണമാകും. അതിനെ അനുകൂലിന് വോട്ട് ചെയ്ത കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങളും ലജ്ജിക്കണമെന്നും മസ്‌ക് പറഞ്ഞിരുന്നു.