Home Garden: പൂക്കളും…പുഴകളും; നന്നായി പൂന്തോട്ടം നോക്കാന്‍ അറിയുന്നവര്‍ക്ക് 72,48,372.00 രൂപ നേടാന്‍ അവസരം

Most Beautiful Sustainable Home Garden: ദുബായില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം. ഉടമകള്‍ക്ക് മാത്രമല്ല വാടകക്കാര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം. മത്സരാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഒരു ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍ ഉണ്ടായിരിക്കണം.

Home Garden: പൂക്കളും...പുഴകളും; നന്നായി പൂന്തോട്ടം നോക്കാന്‍ അറിയുന്നവര്‍ക്ക് 72,48,372.00 രൂപ നേടാന്‍ അവസരം

പ്രതീകാത്മക ചിത്രം

Published: 

05 Nov 2025 | 04:10 PM

ദുബായ് നിവാസികള്‍ക്കിതാ ഒരു സുവര്‍ണാവസരം, നിങ്ങള്‍ക്ക് പൂന്തോട്ടം പരിപാലിക്കാന്‍ നന്നായി അറിയാമെങ്കില്‍ കോടികള്‍ സമ്മാനമായി നേടാം. യുഎഇ കമ്മ്യൂണിറ്റി ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ഏറ്റവും മനോഹരമായ സുസ്ഥിര ഹോം ഗാര്‍ഡന്‍ എന്ന പേരില്‍ ദുബായ് മുനിസിപ്പാലിറ്റി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.

ദുബായില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം. ഉടമകള്‍ക്ക് മാത്രമല്ല വാടകക്കാര്‍ക്കും മത്സരത്തിന്റെ ഭാഗമാകാം. മത്സരാര്‍ത്ഥികള്‍ക്ക് സ്വന്തമായി ഒരു ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍ ഉണ്ടായിരിക്കണം. ടെറസ്, ഇന്‍ഡോര്‍ എന്നിങ്ങനെ പൂന്തോട്ടം ഒരുക്കിയവര്‍ക്ക് മത്സരിക്കാനാകില്ല.

വിശദമായ വിവരങ്ങള്‍ ചുവടെ

  • അപേക്ഷിക്കാനുള്ള അവസാന തീയതി- ഡിസംബര്‍ 21 2025
  • വിധി നിര്‍ണയ കാലയളവ്- 2026 ജനുവരി മുതല്‍ ഫെബ്രുവരി വരെ
  • ഫലപ്രഖ്യാപനം- 2026 മാര്‍ച്ച്

സമ്മാനത്തുകകള്‍

ആകെ 300,000 ദിര്‍ഹത്തിന്റെ (ഏകദേശം 72,48,372.00 ഇന്ത്യന്‍ രൂപ) സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

  • ഒന്നാം സമ്മാനം – 100,000 ദിര്‍ഹം (ഏകദേശം 24,16,124.00 ഇന്ത്യന്‍ രൂപ)
  • രണ്ടാം സമ്മാനം – 70,000 ദിര്‍ഹം (ഏകദേശം 16,91,286.80 ഇന്ത്യന്‍ രൂപ)
  • മൂന്നാം സമ്മാനം- 40,000 ദിര്‍ഹം (ഏകദേശം 9,66,449.60 ഇന്ത്യന്‍ രൂപ)
  • നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക് 20,000 ദിര്‍ഹം വീതവും ലഭിക്കുന്നതാണ്.

ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന മികച്ച അഞ്ച് എന്‍ട്രികളും 10,000 ദിര്‍ഹത്തിന്റെ റാഫിള്‍ നറുക്കെടുപ്പിന്റെയും ഭാഗമാകും.

Also Read: Oman: കമ്പനികളില്‍ 5 ശതമാനം ഭിന്നശേഷി ക്വാട്ട നിര്‍ബന്ധമാക്കി ഒമാന്‍

വിധി നിര്‍ണയം

സുസ്ഥിരത, വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും കാര്യക്ഷമമായ ഉപയോഗം, കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികള്‍, മണ്ണ്, മാലിന്യ സംസ്‌കരണം, വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവന, ഡിസൈന്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വിധി നിര്‍ണയിക്കുന്നത്.

എങ്ങനെ പങ്കെടുക്കാം

ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. പൂന്തോട്ടത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അപ്ലോഡ് ചെയ്യണം. ഏകദേശം 15 മിനിറ്റോളം സമയമാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ചെലവഴിക്കേണ്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌