Earthquake : കരീബിയന്‍ കടലില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ്‌

Earthquake Tsunami warning : അധികൃതര്‍ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ബീച്ചുകളിലേക്ക് പോകരുതെന്ന്‌ ഹോണ്ടുറാസ്‌ അധികൃതർ

Earthquake : കരീബിയന്‍ കടലില്‍ വന്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ്‌

ഭൂചലനം

Updated On: 

09 Feb 2025 | 07:51 AM

രീബിയന്‍ കടലില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഹോണ്ടുറാസിന് വടക്ക് ഭാഗത്ത് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി വിവിധ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളാണ് അറിയിച്ചത്. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നു ഭൂചലനമെന്ന്‌ ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു. 7.6 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്ന് വ്യക്തമല്ല. കരഭാഗത്ത് ഭൂകമ്പം ഉണ്ടായോയെന്നും അറിവായിട്ടില്ല.

കരീബിയൻ കടലിൽ, കേമാൻ ദ്വീപുകളിലെ ജോർജ്ജ് ടൗണിന് തെക്ക്-തെക്ക് പടിഞ്ഞാറ് ഏകദേശം 130 മൈൽ (209 കിലോമീറ്റർ) അകലെ പ്രാദേശിക സമയം വൈകുന്നേരം 6:23 നാണ് ഭൂകമ്പം ഉണ്ടായത്.

2021-ൽ ഹെയ്തിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ സുനാമി മുന്നറിയിപ്പ് നൽകി.

കരീബിയൻ കടലിലും ഹോണ്ടുറാസിന്റെ വടക്കുഭാഗത്തും സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നതായി യുഎസ് സുനാമി വാണിങ് സിസ്റ്റം അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും മുന്നറിയിപ്പ് നൽകി.

Read Also : കാസർകോട് നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസികൾ

അധികൃതര്‍ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിലെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ ബീച്ചുകളിലേക്ക് പോകരുതെന്ന്‌ ഹോണ്ടുറാസ്‌ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെയ്തി, ബെലീസ്, ബഹാമാസ് എന്നീ പ്രദേശങ്ങൾ ഇപ്പോഴും സുനാമി ഭീഷണിയിലാണെന്ന്‌ ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജമൈക്ക, ക്യൂബ, മെക്സിക്കോ, ഹോണ്ടുറാസ്, സാൻ ആൻഡ്രെസ് പ്രൊവിഡൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, കൊളംബിയ, പനാമ, കോസ്റ്റാറിക്ക, അരൂബ, ബൊണെയർ, കുറാക്കാവോ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ എന്നിവയുൾപ്പെടെ നിരവധി തീരദേശ പ്രദേശങ്ങളിലും മുന്നറിയിപ്പുണ്ട്. യുഎസില്‍ സുനാമി മുന്നറിയിപ്പുകളില്ല.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്