Indian Rupee: രൂപയുടെ തകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ആനന്ദം; ശമ്പളം കിട്ടിയാല്‍ ഇരട്ടി നാട്ടിലേക്ക് അയക്കാം

Indian Rupee Depreciation: 24.41 രൂപയാണ് രാജ്യാന്തര നിരക്ക് എങ്കിലും യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകള്‍ 24.26 രൂപയാണ് നല്‍കുന്നത്. ഇതിന് പുറമെ പണം അയക്കുന്നതിനുള്ള നിരക്കായ 23 ദിര്‍ഹവും അവര്‍ ഈടാക്കുന്നു.

Indian Rupee: രൂപയുടെ തകര്‍ച്ചയില്‍ പ്രവാസികള്‍ക്ക് ആനന്ദം; ശമ്പളം കിട്ടിയാല്‍ ഇരട്ടി നാട്ടിലേക്ക് അയക്കാം

പ്രതീകാത്മക ചിത്രം

Published: 

24 Nov 2025 08:19 AM

ദുബായ്: രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ സന്തോഷിച്ച് പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 24.41 എന്നതാണ് നിലവിലെ നിരക്ക്. ഈ മൂല്യത്തകര്‍ച്ച ഡിസംബര്‍ ആദ്യവാരം വരെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു. അതിനാല്‍ ശമ്പളം ലഭിച്ചുകഴിഞ്ഞാല്‍ ഇരട്ടിയാക്കി നാട്ടിലേക്ക് അയക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കും. ഒരു വര്‍ഷത്തിനിടെ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ 1.41 രൂപയുടെ നേട്ടമാണ് പ്രവാസികള്‍ക്ക് ഉണ്ടായത്.

24.41 രൂപയാണ് രാജ്യാന്തര നിരക്ക് എങ്കിലും യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകള്‍ 24.26 രൂപയാണ് നല്‍കുന്നത്. ഇതിന് പുറമെ പണം അയക്കുന്നതിനുള്ള നിരക്കായ 23 ദിര്‍ഹവും അവര്‍ ഈടാക്കുന്നു. ഇതോടെ സേവന നിരക്കിലാത്ത ഓണ്‍ലൈന്‍ ആപ്പുകളിലൂടെ പണം അയക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.

ബോട്ടിം, ഇത്തിസലാത്തിന്റെ ഇ മണി ആപ്പ് എന്നിവ വഴിയാണ് പ്രവാസികള്‍ പണമയ്ക്കുന്നത്. മാത്രമല്ല, യുഎഇയിലെ വ്യക്തിഗത വായ്പകള്‍ക്കുള്ള ശമ്പള പരിധി സെന്‍ട്രല്‍ ബാങ്ക് ഒഴിവാക്കിയതും പ്രവാസികള്‍ക്ക് ഗുണം ചെയ്യും. ഇതുവഴി വായ്പയെടുത്ത് നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ അവര്‍ക്കാകുന്നു.

യുഎഇ ദിര്‍ഹം- 24.41
ഖത്തര്‍ റിയാല്‍- 24.61
സൗദി റിയാല്‍- 23.89
ഒമാന്‍ റിയാല്‍- 233.19
ബഹ്‌റൈന്‍ ദിനാര്‍- 237.83
കുവൈത്ത് ദിനാര്‍- 291.86

എന്നിങ്ങനെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ രൂപയുടെ വിനിമയ നിരക്ക്.

Also Read: Saudi Arabia Property Ownership: 2026 മുതല്‍ സൗദിയില്‍ സ്വത്ത് സ്വന്തമാക്കാം; എന്തെല്ലാം വാങ്ങിക്കാമെന്ന് നോക്കൂ

അതേസമയം, രൂപ കൂടുതല്‍ മൂല്യത്തകര്‍ച്ച നേരിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കിന്റെ ശക്തമായ ഇടപെടലിന്റെ അഭാവത്തില്‍ യുഎസ് ഡോളറിനെതിരെ രൂപ 90 ലേക്ക് നീങ്ങുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിരക്കായ 89.49 ആയി കുറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും