Gaza Ceasefire: കണ്ണീര്‍ക്കടലായി ഗസ; ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു

Israel-Palestine Conflict Updates: ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Gaza Ceasefire: കണ്ണീര്‍ക്കടലായി ഗസ; ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു

ഗസയില്‍ നിന്നുള്ള ദൃശ്യം

Published: 

05 Jun 2025 06:39 AM

വാഷിങ്ടണ്‍: ഗസയില്‍ ഉടനടി നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്ന വാദം നിരത്തിയാണ് അമേരിക്കയുടെ നടപടി.

കൗണ്‍സിലിലെ മറ്റ് 14 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പ്രമേയം ഹമാസിന് കൂടുതല്‍ ധൈര്യം പകരുമെന്നും വെടിനിര്‍ത്തലിനുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി പ്രതിനിധി ഡൊറോത്തി ഷിയ പറഞ്ഞു.

അതേസമയം, ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരുകയാണ്. ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഖാന്‍ യൂനിസിലെ അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 18 പേര്‍ കൊല്ലപ്പെട്ടു.

റഫയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രത്തിന് മുന്നില്‍ നിന്നവര്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. ഇതില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഭക്ഷണം വാങ്ങിക്കാനെത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി.

Also Read: Israel Fire attack on Gaza: ഗാസയിൽ ഭക്ഷണം കാത്ത് നിന്നവർക്കെതിരെ ഇസ്രായേൽ വെടിവെയ്പ്പ്; 27 പേർ കൊല്ലപ്പെട്ടു

യുഎന്‍ ഭക്ഷ്യവിതരണം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ഇവയ്ക്ക് പകരമായി യുഎസിന്റെ സഹായത്തോടെ ഗസ ഹ്യൂമാനിറ്റേറിയല്‍ ഫൗണ്ടേഷനാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടങ്ങളില്‍ ആക്രമണം രൂക്ഷമായതോടെ യുഎസ് കമ്പനി ബി സി ജി പദ്ധതിയില്‍ നിന്ന് പിന്മാറി.

ഗസയിലെ മൂന്ന് ജി എച്ച് എഫ് കേന്ദ്രങ്ങളും ഇസ്രായേല്‍ അടച്ചുപൂട്ടി. അവ ഇനി മുതല്‍ യുദ്ധ ഭൂമികളാണെന്നാണ് ഇസ്രായേല്‍ പ്രഖ്യാപനം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്