UAE School Holidays: മറ്റൊരു അവധിക്കാലം വന്നെത്തി; യുഎഇ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 8 മുതല്‍ അവധി

UAE School Holidays December 2025: നീണ്ട അവധി കഴിഞ്ഞ്, 2026 ജനുവരി 5നാണ് സ്‌കൂളുകളില്‍ രണ്ടാം സെമസ്റ്ററിന് തുടക്കം കുറിക്കുന്നത്. ഇതിന് പിന്നാലെ ജനുവരി ഏഴിനും ഒന്‍പതിനും ഇടയില്‍ സ്‌കൂളുകളില്‍ ആദ്യ സെമസ്റ്ററിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

UAE School Holidays: മറ്റൊരു അവധിക്കാലം വന്നെത്തി; യുഎഇ സ്‌കൂളുകള്‍ക്ക്  ഡിസംബര്‍ 8 മുതല്‍ അവധി

സ്‌കൂള്‍ കുട്ടികള്‍

Published: 

29 Nov 2025 08:54 AM

ദുബായ്: യുഎഇയില്‍ മറ്റൊരു അവധിക്കാലം കൂടി വന്നെത്തുന്നു. യുഎഇയിലെ സ്‌കൂളുകളില്‍ ഡിസംബര്‍ 8 മുതല്‍ ശൈത്യകാല അവധി ആരംഭിക്കും. ഡിസംബര്‍ 8 മുതല്‍ 2026 ജനുവരി 4 വരെയാണ് അവധി. എന്നാല്‍ അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും ഡിസംബര്‍ 15നാണ് അവധികള്‍ ആരംഭിക്കുന്നത്.

നീണ്ട അവധി കഴിഞ്ഞ്, 2026 ജനുവരി 5നാണ് സ്‌കൂളുകളില്‍ രണ്ടാം സെമസ്റ്ററിന് തുടക്കം കുറിക്കുന്നത്. ഇതിന് പിന്നാലെ ജനുവരി ഏഴിനും ഒന്‍പതിനും ഇടയില്‍ സ്‌കൂളുകളില്‍ ആദ്യ സെമസ്റ്ററിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ആദ്യ സെമസ്റ്ററില്‍ ആകെ 14 ആഴ്ചകളിലായി 67 അധ്യയന ദിനങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം സെമസ്റ്ററില്‍ ഇതിലും താഴെയാണ് ആഴ്ചകളുടെ എണ്ണം. വെറും 9 ആഴ്ചകള്‍ മാത്രമേ ലഭിക്കൂവെന്നാണ് പുറത്തുവരുന്ന വിവരം. 47 അധ്യയന ദിനങ്ങളാകും അങ്ങനെയെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ അധ്യയന കാലയളവായിരിക്കും ഇത്.

മാര്‍ച്ച് 30 ന് മൂന്നാം സെമസ്റ്റര്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ മൂന്നാം സെമസ്റ്റര്‍ 13 ആഴ്ചകളോളം ഉണ്ടാകും. 64 അധ്യയന ദിനങ്ങളും അഞ്ച് ഔദ്യോഗിക അവധികളും ഉള്‍പ്പെടുന്നതാണ് ഈ സെമസ്റ്റര്‍. 2025-26 അക്കാദമിക വര്‍ഷത്തില്‍ ആകെ 178 അധ്യയന ദിനങ്ങളാണുള്ളത്.

Also Read: UAE National Day: മലയാളികളെ ശ്രദ്ധിച്ചോളൂ; യുഎഇയില്‍ ദേശീയദിനാഘോഷം ഇതെല്ലാം പാലിച്ച് മതി

പരീക്ഷാച്ചൂടിന് പിന്നാലെയെത്തുന്ന ശൈത്യകാല അവധികള്‍ ആഘോഷമാക്കാന്‍ നാട്ടിലേക്ക് കുതിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍. എന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി ലഭിക്കുമെങ്കിലും മാതാപിതാക്കള്‍ക്ക് അവധിയില്ലാത്തത് വെല്ലുവിളിയാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും