ഇവര്‍ എന്തും മറക്കും പക്ഷെ ഭാര്യയുടെ ബെര്‍ത്ത് ഡേ മറക്കില്ല; ജയിലില്‍ പോകുന്ന കേസാ

Forgetting wife's Birthday Crime In Samoa: ഇതിനെല്ലാം പുറമെ ഭാര്യയുടെ ജന്മദിനം മറന്നാല്‍ ജയിലില്‍ പോകേണ്ട ഗതികേടുള്ളവരും ഈ ലോകത്തുണ്ട്. ദ്വീപ് രാജ്യമായ സമോവയിലാണ് ഇത്തരം നിയമമുള്ളത്. ഭാര്യമാരുടെ ജന്മദിനം മറന്നാല്‍ ആദ്യം ഒരു മുന്നറിയിപ്പുണ്ടാകും. എന്നാല്‍ വീണ്ടും അതാവര്‍ത്തിച്ചാല്‍ പിഴയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടതായി വരും.

ഇവര്‍ എന്തും മറക്കും പക്ഷെ ഭാര്യയുടെ ബെര്‍ത്ത് ഡേ മറക്കില്ല; ജയിലില്‍ പോകുന്ന കേസാ

പ്രതീകാത്മക ചിത്രം

Published: 

19 May 2025 13:42 PM

വിചിത്രങ്ങളായ നിയമങ്ങളുള്ള ഒട്ടനവധി രാജ്യങ്ങളുണ്ട് ഈ ലോകത്ത്. ചില നിയമങ്ങളൊക്കെ കേട്ടാല്‍ മൂക്കില്‍ വിരല്‍ വെക്കുമെങ്കില്‍ ചിലത് കേട്ടാലോ ആന തരാം തോട്ടി തരാമെന്ന് പറഞ്ഞാലും ഞാന്‍ അങ്ങോട്ടില്ലെന്ന് പറയേണ്ട അവസ്ഥയാണ്. പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുറ്റമായും, ജാതിയും മതവും നോക്കാതെ ഒരേ കുടുംബപ്പേര് പേരിനൊപ്പം ചേര്‍ക്കാത്തത് കുറ്റമായുമെല്ലാം കണക്കാക്കുന്ന രാജ്യങ്ങളുണ്ട്.

ഇതിനെല്ലാം പുറമെ ഭാര്യയുടെ ജന്മദിനം മറന്നാല്‍ ജയിലില്‍ പോകേണ്ട ഗതികേടുള്ളവരും ഈ ലോകത്തുണ്ട്. ദ്വീപ് രാജ്യമായ സമോവയിലാണ് ഇത്തരം നിയമമുള്ളത്. ഭാര്യമാരുടെ ജന്മദിനം മറന്നാല്‍ ആദ്യം ഒരു മുന്നറിയിപ്പുണ്ടാകും. എന്നാല്‍ വീണ്ടും അതാവര്‍ത്തിച്ചാല്‍ പിഴയോ ജയില്‍ ശിക്ഷയോ അനുഭവിക്കേണ്ടതായി വരും.

ഇത്തരം കേസുകള്‍ പരിഗണിക്കാനായി പ്രത്യേക സംഘം തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ ജന്മദിനം ഭര്‍ത്താവ് മറന്നുവെന്ന് ഏതെങ്കിലും ഭാര്യ പരാതിപ്പെടുകയാണെങ്കില്‍ അവര്‍ ഉടനടി നടപടിയെടുക്കുന്നു. ഇങ്ങനെയൊരു നിയമമുണ്ട്, അതിന്റെ നടപടികള്‍ ഇങ്ങനെയെല്ലാമാണ് എന്നിവയെ കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കുന്നതിനായി പ്രത്യേക സെഷനും ഉദ്യോഗസ്ഥര്‍ നടത്തുന്നു.

Also Read: Viral Post: ഗൃഹപ്രവേശന ചടങ്ങിൽ മകളുടെ ഭർത്താവ് എവിടെയെന്ന് പൂജാരി; മാതാപിതാക്കളുടെ മറുപടി കേട്ട് ഞെട്ടി യുവതി

ഇത്തരം നിയമം കൊണ്ടുവന്നതിന് പിന്നിലെ പ്രധാന കാരണം സമോവയുടെ സംസ്‌കാരം തന്നെയാണ്. കുടുംബത്തിനും സമൂഹത്തിനും ഏറെ പ്രധാന്യം നല്‍കികൊണ്ടാണ് അവര്‍ ജീവിക്കുന്നത്. പ്രശസ്തമായ അവ ചടങ്ങ് ഉള്‍പ്പെടെയുള്ള പരമ്പരാഗത സമോവന്‍ ചടങ്ങുകള്‍ അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ ഘടനയെ വിളിച്ചോതുന്നതാണ്. എന്തായാലും ആ രാജ്യത്തുള്ളവര്‍ ആരും തന്നെ അവരുടെ ഭാര്യമാരുടെ ജന്മദിനം മറക്കുകയില്ല, ജയിലില്‍ പോകാന്‍ ആര്‍ക്കാണിത്ര ആഗ്രഹം!

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും