Iran Uranium Stockpile: യുറേനിയം ശേഖരം വര്‍ധിപ്പിച്ച് ഇറാന്‍; മുന്നറിയിപ്പുമായി യുഎന്‍ ആണവ ഏജന്‍സി

Iran Increases Uranium Stockpile: യുറേനിയം ശുദ്ധീകരണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 10 ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ നിലവിലുള്ള അളവ് മതിയാകും. ഇതോടെ സ്വന്തം നിലയില്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന ഏക ആണവായുധേതര രാജ്യമായും ഇറാന്‍ മാറുന്നു.

Iran Uranium Stockpile: യുറേനിയം ശേഖരം വര്‍ധിപ്പിച്ച് ഇറാന്‍; മുന്നറിയിപ്പുമായി യുഎന്‍ ആണവ ഏജന്‍സി

പ്രതീകാത്മക ചിത്രം

Published: 

31 May 2025 | 09:28 PM

ടെഹ്‌റാന്‍: ഇറാന്‍ യുറേനിയത്തിന്റെ ഉത്പാദനം വര്‍ധിപ്പിച്ചതായി യുഎന്‍ ആണവ നിരീക്ഷണ സംഘടന. ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) റിപ്പോര്‍ട്ട് അനുസരിച്ച് ഇറാനില്‍ 400 കിലോഗ്രാമില്‍ കൂടുതല്‍ യുറേനിയം 60 ശതമാനത്തിലധികം ശുദ്ധീകരിച്ചതായി പറയപ്പെടുന്നു. മാരകമായതും ആയുധ ഗ്രേഡിനോട് തൊട്ടടുത്ത് നില്‍ക്കുന്നതുമാണ് ഈ അളവ്.

യുറേനിയം ശുദ്ധീകരണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 10 ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ നിലവിലുള്ള അളവ് മതിയാകും. ഇതോടെ സ്വന്തം നിലയില്‍ യുറേനിയം ഉത്പാദിപ്പിക്കുന്ന ഏക ആണവായുധേതര രാജ്യമായും ഇറാന്‍ മാറുന്നു.

യുഎസും ഇറാനും തമ്മില്‍ നടന്നുകെണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തെത്തുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറാന്‍ പ്രതിമാസം ഒരു ആണവായുധത്തിന് ആവശ്യമായ അളവില്‍ സമ്പുഷ്ടീകൃത യുറേനിയം ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇറാന്റെ നടപടിയില്‍ ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ആശങ്ക രേഖപ്പെടുത്തി. ദൈര്‍ഘ്യമേറിയതും സമഗ്രവുമാണ് നിലവിലെ ഇറാന്റെ നീക്കമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: Donald Trump: ആണവ ദുരന്തം ഒഴിവാക്കി; ഇന്ത്യ-പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ആവർത്തിച്ച് ട്രംപ്

നേരത്തെ ലാവിസാന്‍, ഷിയാന്‍, വരാമിന്‍, തുര്‍ക്കുസാബാദ് എന്നിവിടങ്ങളില്‍ ഇറാന്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. തങ്ങളുടെ ആണവ പദ്ധതി പൂര്‍ണമായും സമാധാനപരമാണെന്നാണ് ഇറാന്റെ വാദം. തങ്ങള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഇറാന്‍ ഏറെ നാളായി വാദിക്കുന്നുണ്ട്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ