Israel Attacks Iran: ഇസ്രായേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടു, അടിയന്തരാവസ്ഥ

Israel Attacks Iran Updates: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നടന്‍സ് യുറേനിയം സമ്പുഷ്ടീകരണം കേന്ദ്രത്തിലാണ് ഇസ്രായേല്‍ അവസാനമായി ആക്രമണം നടത്തിയത്. നേരത്തെ ഇറാന്റെ ആണവ പദ്ധതിക്കെതിരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Israel Attacks Iran: ഇസ്രായേലിന്റെ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി കൊല്ലപ്പെട്ടു, അടിയന്തരാവസ്ഥ

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

13 Jun 2025 | 09:45 AM

ടെഹ്‌റാന്‍: ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് ആക്രമണം നടന്നത്.

ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ നടന്‍സ് യുറേനിയം സമ്പുഷ്ടീകരണം കേന്ദ്രത്തിലാണ് ഇസ്രായേല്‍ അവസാനമായി ആക്രമണം നടത്തിയത്. നേരത്തെ ഇറാന്റെ ആണവ പദ്ധതിക്കെതിരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഹൊസൈന്‍ സലാമിക്ക് പുറമെ ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരിയും നിരവധി ഉന്നത ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.

ഇറാന്റെ ഭീഷണി ശമിക്കുന്നവരെ വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ ഇറാനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയാണ് ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിന് കനത്ത മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.

Also Read: Iran Nuclear Programme Attack: ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍

അതേസമയം, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ടെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാനില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. അതിനാല്‍ രാജ്യത്ത് സുരക്ഷ നടപടികള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്