Israel-Iran Conflict: യുഎസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു; സ്ഥിരീകരിച്ച് ഇറാന്‍

Iran Confirms Nuclear Facilities Damages: നമ്മുടെ ആണവ സ്ഥാപനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമാണ് ബഗായ് പറഞ്ഞത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ വളരെ നിര്‍ണയകമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Israel-Iran Conflict: യുഎസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു; സ്ഥിരീകരിച്ച് ഇറാന്‍

ഇറാനില്‍ നിന്നുള്ള ദൃശ്യം

Published: 

26 Jun 2025 06:08 AM

ടെഹ്‌റാന്‍: യുഎസ് ആക്രമണത്തില്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സ്ഥിരീകരിച്ച് ഇറാന്‍. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ പ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായ് സ്ഥിരീകരിച്ചു.

എന്നാല്‍ അദ്ദേഹം നാശനഷ്ടങ്ങളഉടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ വിസമ്മതിച്ചു. നമ്മുടെ ആണവ സ്ഥാപനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമാണ് ബഗായ് പറഞ്ഞത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ വളരെ നിര്‍ണയകമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച (ജൂണ്‍ 22- ഇന്ത്യന്‍ സമയം) പുലര്‍ച്ചെയാണ് യുഎസ് ഇറാനില്‍ ആക്രമണം നടത്തിയത്. ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാനാകുന്ന ജിബിയു 57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി യുഎസിന്റെ ബി 2 സ്‌റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ മിഡിനൈറ്റ് ഹാമര്‍ എന്ന പേരിലായിരുന്നു ആക്രമണം.

അതേസമയം, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പെന്റഗണ്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുറേനിയം സമ്പുഷ്ടീകരണത്തില്‍ നിന്നും രാജ്യത്തെ കുറച്ച് മാസങ്ങള്‍ മാത്രം പിന്നോട്ട് വലിക്കാനാണ് ആക്രമണത്തിന് സാധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Israel-Iran Ceasefire: ആശ്വാസം! ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് അവസാനം; വെടിനിർത്തൽ നിലവിൽ വന്നു

എന്നാല്‍ ഇക്കാര്യം ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു. ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ആക്രമണത്തിന് മുമ്പ് സമ്പുഷ്ടീകരിച്ച യുറേനിയും മറ്റിടങ്ങളിലേക്ക് ഇറാന്‍ മാറ്റിയെന്ന കാര്യം താന്‍ സമ്മതിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നാശനഷ്ടങ്ങള്‍ സ്ഥിരീകരിച്ച് ഇറാന്‍ രംഗത്തെത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും