Israel-Palestine Conflict: പലസ്തീനി ബാലന്റെ കണ്ണിന് വെടിവെച്ച് ഇസ്രായേല്‍; ആക്രമണം സഹായകേന്ദ്രത്തില്‍ വെച്ച്

Israel-Palestine Conflict Updates: വെടിയേറ്റതിന് ശേഷവും ഇസ്രായേലി പട്ടാളക്കാര്‍ തനിക്ക് നേരെ വെടിയുതിര്‍ത്ത് കൊണ്ടേയിരുന്നു. ഇതാണ് അവസാനമെന്നും മരണം അടുത്തെത്തിയിരിക്കുന്നുവെന്ന് തോന്നിയെന്നും ആക്രമണത്തിനിരയായ അബ്ദുള്‍ റഹ്‌മാന്‍ അബു ജസാര്‍.

Israel-Palestine Conflict: പലസ്തീനി ബാലന്റെ കണ്ണിന് വെടിവെച്ച് ഇസ്രായേല്‍; ആക്രമണം സഹായകേന്ദ്രത്തില്‍ വെച്ച്

പരിക്കേറ്റ ബാലന്‍

Published: 

04 Aug 2025 06:48 AM

ഗാസസിറ്റി: സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. സഹായം കാത്തുനിന്ന പലസ്തീന്‍ ബാലന്റെ കണ്ണിന് ഇസ്രായേല്‍ സൈന്യം വെടിവെച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജിഎച്ച്എഫ് സൈറ്റിന് സമീപം ഭക്ഷണം കാത്തുനിന്ന ബാലന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തുകയായിരുന്നു.

ഇടതുകണ്ണിന് വെടിയേറ്റ ബാലന്റെ കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വെടിയേറ്റതിന് ശേഷവും ഇസ്രായേലി പട്ടാളക്കാര്‍ തനിക്ക് നേരെ വെടിയുതിര്‍ത്ത് കൊണ്ടേയിരുന്നു. ഇതാണ് അവസാനമെന്നും മരണം അടുത്തെത്തിയിരിക്കുന്നുവെന്ന് തോന്നിയെന്നും ആക്രമണത്തിനിരയായ അബ്ദുള്‍ റഹ്‌മാന്‍ അബു ജസാര്‍ അല്‍ ജസീറയോട് പറഞ്ഞു.

സഹായ വിതരണകേന്ദ്രത്തിലേക്ക് പോകുന്നത് ഇതാദ്യമായാണ്. തനിക്കും സഹോദരങ്ങള്‍ക്കും ഭക്ഷണമില്ലാത്തതിനാലാണ് പോയത്. എന്നാല്‍ അവിടെ നിന്നും കഴിക്കാന്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. ഞങ്ങള്‍ ഓടുന്നതിനിടയിലാണ് വെടിവെച്ചത്. താനും മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. മൂന്നുപേര്‍ക്കും വെടിയേറ്റുവെന്നും ബാലന്‍ പറയുന്നു.

Also Read: Hamas: പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ നിരായുധീകരണത്തിന് ഒരുക്കമല്ല: ഹമാസ്

വെടിയേറ്റപ്പോള്‍ തന്റെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ എന്തോ അനുഭവപ്പെട്ടു. താന്‍ നിലത്ത് വീണു. വൈദ്യുതാഘാതമേറ്റത് പോലെ തോന്നി. താന്‍ എവിടെയാണെന്ന് അറിയില്ല, ആകെ അമ്പരന്നു. ഉണര്‍ന്നപ്പോള്‍ എവിടെയാണെന്ന് ചോദിക്കുകയായിരുന്നുവെന്നും അബു ജസാര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും