Israel Syria Conflict: ‘ഡ്രൂസി’നെ സഹായിക്കാന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയെന്ന്‌ യുഎസ്‌

Marco Rubio confirms steps agreed to end Syria fighting: സുവൈദയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോര്‍ട്ട് ചെയ്തു. സിറിയൻ സർക്കാരും സുവൈദയുടെ മതനേതാക്കളും തമ്മിലുള്ള ധാരണ പ്രകാരമാണ് സൈന്യം പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്

Israel Syria Conflict: ഡ്രൂസിനെ സഹായിക്കാന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയെന്ന്‌ യുഎസ്‌

ഇസ്രായേൽ-സിറിയൻ അതിർത്തിയിൽ ഡ്രൂസ് പ്രതിഷേധിക്കുന്നു

Published: 

17 Jul 2025 06:50 AM

സിറിയയിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്ന് യുഎസ്. ദമാസ്‌കസിലെ സിറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇസ്രായേല്‍ ആക്രമിച്ചത്. സുവൈദയില്‍ ഷിയാ വിഭാഗമായ ഡ്രൂസുകളും, ബിദുനി ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം. ‘ഡ്രൂസ് സഹോദരങ്ങളെ’ രക്ഷിക്കാനും സിറിയന്‍ ഭരണകൂടത്തിന്റെ ഗുണ്ടാസംഘങ്ങളെ ഇല്ലാതാക്കാനുമാണ് ആക്രമണം നടത്തിയത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇസ്രായേലിന്റേത് വഞ്ചനാപരമായ നീക്കമാണെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഡ്രൂസ്-ബിദുനി സംഘര്‍ഷത്തില്‍ ഞായറാഴ്ച മുതല്‍ സുവൈദയില്‍ 300-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സിറിയയിലെ പ്രശ്‌നങ്ങളില്‍ ആശങ്കയുണ്ടെന്നും, എന്നാല്‍ ഇത് അവസാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അസ്വസ്ഥത ഉളവാക്കുന്ന ഈ സാഹചര്യം അവസാനിപ്പിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍ക്ക് ധാരണയായെന്നും അദ്ദേഹം ‘എക്‌സി’ല്‍ കുറിച്ചു.

നിലവിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ യുഎസും അറേബ്യന്‍ രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ അക്രമം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ധാരണയായോ എന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല.

സുവൈദയിൽ നിന്ന് സിറിയൻ സൈന്യം പിൻവാങ്ങാൻ തുടങ്ങിയതായി സിറിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോര്‍ട്ട് ചെയ്തു. സിറിയൻ സർക്കാരും സുവൈദയുടെ മതനേതാക്കളും തമ്മിലുള്ള ധാരണ പ്രകാരമാണ് സൈന്യം പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

Read Also: സിറിയയിൽ ഇസ്രായേൽ ബോംബാക്രമണം; വാർത്ത വായിക്കുന്നതിനിടെ അവതാരിക പേടിച്ചോടി

ഡ്രൂസ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ, ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറയെയും സർക്കാരിനെയും സംശയത്തോടെയാണ് കാണുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ നിരവധി വിഭാഗീയ അക്രമങ്ങളാണ് സിറിയയില്‍ പൊട്ടിപ്പുറപ്പെട്ടത്. ഡ്രൂസിനെ ആക്രമിച്ച സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നതുവരെ തങ്ങളുടെ സൈന്യം സുവൈദയില്‍ ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു.

Related Stories
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം