Kamala Harris: ശ്രമം ഞാന്‍ ഉപേക്ഷിച്ചിട്ടില്ല, അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും: കമല ഹാരിസ്

Kamala Harris About Next Presidential: രാഷ്ട്രീയ ജീവിതം അവസാനിച്ചിച്ചില്ലെന്ന് പറഞ്ഞ ഹാരിസ് 2028ലെ തിരഞ്ഞെടുപ്പില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തുമെന്നും പറഞ്ഞു. തന്റെ മുഴുവന്‍ കരിയറും സേവനത്തിനായാണ് മാറ്റിവെച്ചത്.

Kamala Harris: ശ്രമം ഞാന്‍ ഉപേക്ഷിച്ചിട്ടില്ല, അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും: കമല ഹാരിസ്

കമല ഹാരിസ്‌

Updated On: 

26 Oct 2025 10:04 AM

വാഷിങ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകാനുള്ള തന്റെ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് കമല ഹാരിസ്. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്ന കാര്യം താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല വ്യക്തമാക്കി. വൈറ്റ് ഹൗസിലേക്ക് വീണ്ടും മത്സരിക്കുമെന്ന് പറഞ്ഞ കമല, ഒരിക്കല്‍ താന്‍ പ്രസിഡന്റാകുമെന്ന ശുഭാപ്തി വിശ്വാസവും പങ്കുവെച്ചു.

രാഷ്ട്രീയ ജീവിതം അവസാനിച്ചിച്ചില്ലെന്ന് പറഞ്ഞ ഹാരിസ് 2028ലെ തിരഞ്ഞെടുപ്പില്‍ ശക്തമായൊരു തിരിച്ചുവരവ് നടത്തുമെന്നും പറഞ്ഞു. തന്റെ മുഴുവന്‍ കരിയറും സേവനത്തിനായാണ് മാറ്റിവെച്ചത്. പൊതുജീവിതം മെച്ചപ്പെടുത്തുക എന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഒരു ദിവസം വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തന്റെ കൊച്ചുമക്കള്‍ അങ്ങനെ സംഭവിക്കുന്നത് കാണും. താനായിരിക്കാം ഒരു പക്ഷെ അതെന്നും കമല ഹാരിസ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ട ഹാരിസ് തന്റെ പോരാട്ടം 2028ലും തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹോളിവുഡ് നടന്‍ ഡ്വെയ്ന്‍ ദി റോക്ക് ജോണ്‍സണിനേക്കാള്‍ പിന്നിലായിരുന്നു കമലയുടെ സ്ഥാനം. കമല ഹാരിസിന്റേതായി പുതുതായി പ്രസിദ്ധീകരിച്ച 107 ഡെയ്‌സ് എന്ന പുസ്തകത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കുന്നു.

Also Read: Donald Trump: താരിഫ് വിരുദ്ധ പരസ്യം ചെയ്തു; കാനേഡിയന്‍ ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ട്രംപ്

ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം ലഭിച്ച അവസരത്തില്‍ വെറും 107 ദിവസങ്ങള്‍ മാത്രമായിരുന്നു പ്രചാരണം നടത്താന്‍ അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. ട്രംപ് ഒരു സ്വേച്ഛാധിപതിയാണെന്നും നീതിന്യായ വകുപ്പിനെ ആയുധമാക്കുകയാണെന്നും കമല അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും