Kuwait School: ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതി; കുവൈറ്റില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് പുതിയ സമയക്രമം

Kuwait Private School Work Hours: കുവൈറ്റിലെ സ്വകാര്യ സ്‌കൂള്‍ യൂണിയന്‍ മുന്നോട്ടുവെച്ച ആവശ്യം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ അംഗീകരിച്ചു. വിശദമായ പഠനം നടത്തിയതിന് ശേഷമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് വിവരം.

Kuwait School: ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതി; കുവൈറ്റില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് പുതിയ സമയക്രമം

സ്‌കൂള്‍ കുട്ടികള്‍

Published: 

15 Nov 2025 08:13 AM

കുവൈറ്റ് സിറ്റി: സ്വകാര്യ സ്‌കൂള്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ മാറ്റം കൊണ്ടുവന്ന് കുവൈറ്റ്. സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാര്‍ ഇനി മുതല്‍ പ്രതിദിനം ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന് കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കുന്നതിനോടൊപ്പം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

കുവൈറ്റിലെ സ്വകാര്യ സ്‌കൂള്‍ യൂണിയന്‍ മുന്നോട്ടുവെച്ച ആവശ്യം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ അംഗീകരിച്ചു. വിശദമായ പഠനം നടത്തിയതിന് ശേഷമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് വിവരം.

സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ മുഴുവന്‍ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവശ്യമാണെന്ന് അതോറിറ്റി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ ജീവനക്കാര്‍ മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമാകുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Also Read: UAE National Day: യുഎഇ ദേശീയ ദിനം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയാലോ? 9 ദിവസത്തെ ലീവെടുക്കാന്‍ വഴിയുണ്ട്

സ്വകാര്യ സ്‌കൂളുകളില്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കൂടുതല്‍ കാര്യക്ഷമവും ഘടനാപരവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിന് പ്രധാന്യം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പുതിയ സംവിധാനം ഗുണം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും