Abu Dhabi Big Ticket: ഫോണ്‍ കോള്‍ വന്നപ്പോള്‍ വിചാരിച്ചത് തട്ടിപ്പാണെന്ന്, പിന്നാലെ പ്രവാസി മലയാളി കേട്ടത് ലക്ഷപ്രഭുവായ വാര്‍ത്ത

Kerala expat wins price Big Ticket: 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അബിസണ്‍ ടിക്കറ്റെടുത്തതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമ്മാനവാര്‍ത്ത അറിയിച്ച് ഫോണ്‍ വിളിച്ച നറുക്കെടുപ്പ് അവതാരകന്‍ റിച്ചാര്‍ഡിനോട് 'നിങ്ങള്‍ തമാശ പറയുകയാണോ' എന്നാണ് ഇദ്ദേഹം തിരിച്ചുചോദിച്ചത്

Abu Dhabi Big Ticket: ഫോണ്‍ കോള്‍ വന്നപ്പോള്‍ വിചാരിച്ചത് തട്ടിപ്പാണെന്ന്, പിന്നാലെ പ്രവാസി മലയാളി കേട്ടത് ലക്ഷപ്രഭുവായ വാര്‍ത്ത

Big Ticket

Updated On: 

02 Jul 2025 | 05:47 PM

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ലഭിച്ചത് 1.5 ലക്ഷം ദിര്‍ഹം (35 ലക്ഷത്തോളം രൂപ). അല്‍ ഐനില്‍ താമസിക്കുന്ന അബിസണ്‍ ജേക്കബിനാണ് (46) സമ്മാനം ലഭിച്ചത്. നിര്‍മ്മാണ മേഖലയിലെ ജീവനക്കാരനായ അബിസണ്‍ 2004 മുതല്‍ യുഎഇയിലുണ്ട്. 20 വര്‍ഷത്തോളമായി എല്ലാ മാസവും ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമ്മാനം ലഭിച്ചെന്ന വാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ചപ്പോള്‍ തട്ടിപ്പാണെന്നാണ് ഇദ്ദേഹം വിചാരിച്ചത്. കുറേക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, വിജയിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

204700 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 11 സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അബിസണ്‍ ടിക്കറ്റെടുത്തതെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സമ്മാനവാര്‍ത്ത അറിയിച്ച് ഫോണ്‍ വിളിച്ച നറുക്കെടുപ്പ് അവതാരകന്‍ റിച്ചാര്‍ഡിനോട് ‘നിങ്ങള്‍ തമാശ പറയുകയാണോ’ എന്നാണ് ഇദ്ദേഹം തിരിച്ചുചോദിച്ചത്.

Read Also: Big Ticket: നാട്ടിലിരുന്ന് ഓൺലൈനിൽ എടുത്ത ടിക്കറ്റിനടിച്ചത് 57 കോടി രൂപ; അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഗ്രാൻഡ് പ്രൈസ് തിരുവനന്തപുരം സ്വദേശിക്ക്

“എന്ത് പറയണമെന്ന് എനിക്കറിയില്ല. വളരെ നന്ദി. ഇത് 12 പേർക്കുള്ള ടിക്കറ്റാണ്. ഞങ്ങൾ സമ്മാനം പങ്കിടും. ഞങ്ങൾ ഒരുമിച്ച് ടിക്കറ്റുകൾ വാങ്ങുന്നത് തുടരും, ഒരു ദിവസം ഗ്രാൻഡ് പ്രൈസ്‌ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രമിച്ചുകൊണ്ടിരിക്കുക. ഏത് ദിവസമാണ് നിങ്ങളുടെ ഭാഗ്യമായി മാറുന്നതെന്ന് നിങ്ങൾക്കറിയില്ല. ഒരു ദിവസം, നിങ്ങൾ തീർച്ചയായും വിജയിക്കും”-അബിസണ്‍ പറഞ്ഞു.

നിരാകരണം: ബിഗ് ടിക്കറ്റ് പോലെയുള്ള ഭാഗ്യപരീക്ഷണങ്ങളെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരം ഭാഗ്യപരീക്ഷണങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നടത്തുക

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ