Hafiz Saeed: ചുറ്റും സൈന്യം, വന്‍ നിരീക്ഷണം; ഹാഫീസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍

Pakistan quadruples security for Hafiz Saeed: ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. 4 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകൾ സജ്ജീകരിച്ചു. പ്രദേശത്ത് മറ്റ് ഡ്രോണുകള്‍ നിരോധിച്ചു. സാധാരണക്കാരെയും പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Hafiz Saeed: ചുറ്റും സൈന്യം, വന്‍ നിരീക്ഷണം; ഹാഫീസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍

ഹാഫീസ് സയീദ്‌

Published: 

01 May 2025 14:16 PM

ഇസ്ലാമാബാദ്: ലഷ്‌കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹാഫിസ് സയീദിന്റെ സുരക്ഷയ്ക്കായി 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇയാളുടെ ലാഹോറിലെ വസതിക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കി. ലാഹോറിലെ മൊഹല്ല ജോഹർ ടൗണിലുള്ള സയീദിന്റെ വീട് കനത്ത സുരക്ഷാവലയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പാക് സൈന്യവും, ഐഎസ്‌ഐ, ലഷ്‌കര്‍ ഭീകരരും നിരീക്ഷണം ശക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

നിരീക്ഷണത്തിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. 4 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകൾ സജ്ജീകരിച്ചു. പ്രദേശത്ത് മറ്റ് ഡ്രോണുകള്‍ നിരോധിച്ചു. സാധാരണക്കാരെയും പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഹാഫീസ് സയീദിന്റെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചത്. ലഷ്കർ ഇ തൊയ്ബയുടെ വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആദ്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് മലക്കം മറിഞ്ഞു.

ആക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഹാഫിസ് സയീദിന് പ്രധാന പങ്കുണ്ടെന്നാണ് സംശയം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരുന്നു. ഐക്യരാഷ്ട്രസഭയും അമേരിക്കയും ഹാഫീസ് സയീദിനെ ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ പാകിസ്ഥാന്റെ സംരക്ഷണയിലാണ് കഴുതുന്നത്. രഹസ്യമായല്ല ഇയാള്‍ പാകിസ്ഥാനില്‍ കഴിയുന്നതും. ലാഹോറിന്റെ ഹൃദയഭാഗത്താണ് സയീദിന്റെ വസതി.

Read Also: India Closes Airspace: തിരിച്ചടി ശക്തമാക്കി ഇന്ത്യ; വ്യോമാതിർത്തി അടച്ചു, പാക് വിമാനങ്ങൾക്ക് വിലക്ക്

ഭീകര ധനസഹായ കുറ്റത്തിന് ഹാഫിസ് സയീദ് ജയിലിലാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ പാകിസ്ഥാന്റെ സംരക്ഷണയില്‍ ഇയാള്‍ സ്വന്തം വസതിയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ഹാഫീസ് സയീദിന്റെ വസതിക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം സയീദിന്റെ സഹായി അബു ഖത്തല്‍ കൊല്ലപ്പെട്ടിരുന്നു.

Related Stories
Sydney Shooting: സിഡ്‌നി വിറച്ചു; ജൂത ആഘോഷത്തിനിടെ നടന്ന കൂട്ട വെടിവയ്പില്‍ 11 മരണം; അക്രമികളില്‍ ഒരാള്‍ പാക് വംശജന്‍ ?
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം