Khawaja Muhammad Asif: പാകിസ്ഥാന് പണികൊടുത്ത് സ്വന്തം പ്രതിരോധമന്ത്രി; ഇങ്ങനെ നാണം കെടുത്തരുത് എന്ന് പാക് എംപി
Pak Defense Minister Khawaja Muhammad Asif: സ്വയം പരിഹാസ്യനാകരുതെന്നും, രാജ്യത്തെ ഇങ്ങനെ പരിഹസിക്കരുതെന്നും പാക് പ്രതിരോധമന്ത്രിയോട് വനിതാ എംപി സര്‍താജ് ഗുല്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ സമീപനം നിരുത്തരവാദപരമായിരുന്നുവെന്ന് അവര്‍ പാക് പാര്‍ലമെന്റില്‍ വിമര്‍ശിച്ചു

ഖ്വാജ മുഹമ്മദ് ആസിഫ്
സംഘര്‍ഷ സാഹചര്യങ്ങളില്‍ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ അതിപ്രധാനമാണ്. എന്നാല്‍ പാകിസ്ഥാന്റെ പൊള്ളത്തരങ്ങള്‍ വെളിച്ചത്താക്കുന്ന പ്രതികരണങ്ങളാണ് അവരുടെ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നടത്തുന്നത്. ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദത്തെക്കുറിച്ച് തെളിവുണ്ടോയെന്ന് ഒരു അഭിമുഖത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ വിചിത്രമായ മറുപടിയായിരുന്നു ഖ്വാജ ആസിഫ് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ അതുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ മറുപടി. മറ്റ് തെളിവുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ പറ്റാതെ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പാക് പ്രതിരോധമന്ത്രി. തങ്ങള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ക്ക് പാകിസ്ഥാന് തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ മറുപടി.
ഇതുകൊണ്ടും തീര്‍ന്നില്ല. ഇന്ത്യയുടെ ഡ്രോണുകളെ പാകിസ്ഥാന്‍ മനഃപൂര്‍വം തടയാത്തതാണെന്നായിരുന്നു മറ്റൊരു വിശദീകരണം. പാക് പാര്‍ലമെന്റിലാണ് ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഇതിന് ഖ്വാജ പറഞ്ഞ വിശദീകരണമാണ് അതിശയിപ്പിക്കുന്നത്. ഇന്ത്യന്‍ ഡ്രോണുകളെ തടയാത്തത് തങ്ങളുടെ ലൊക്കേഷന്‍ അവര്‍ക്ക് മനസിലാകാതിരിക്കാനാണെന്നായിരുന്നു ഖ്വാജയുടെ വിശദീകരണം. മദ്രസ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ രണ്ടാം പ്രതിരോധ നിരയെന്ന ഖ്വാജയുടെ വെളിപ്പെടുത്തലും പാകിസ്ഥാനെ വെട്ടിലാക്കുന്നതായിരുന്നു.
“पाक संसद में हंगामा!
पाकिस्तान की महिला सांसद ने रक्षा मंत्री ख़्वाजा आसिफ की संसद में कर दी जबरदस्त बेइज्जती!
तेज आवाज़, तीखे शब्द और कड़वा सच — सुनिए इस वायरल वीडियो में क्या बोलीं ये बहादुर सांसद।#PakistanParliament #KhawajaAsif #ViralVideo #BoldMP #IndianNavy pic.twitter.com/cXzGmT8N4l
— Ashish Paswan (@ashishpaswan0) May 9, 2025
നാണം കെടുത്തല്ലെന്ന് എംപി
സ്വയം പരിഹാസ്യനാകരുതെന്നും, രാജ്യത്തെ ഇങ്ങനെ പരിഹസിക്കരുതെന്നും പാക് പ്രതിരോധമന്ത്രിയോട് വനിതാ എംപി സര്‍താജ് ഗുല്‍ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ സമീപനം നിരുത്തരവാദപരമായിരുന്നുവെന്ന് അവര്‍ പാക് പാര്‍ലമെന്റില്‍ വിമര്‍ശിച്ചു. ഖ്വാജയ്ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ വ്യക്തമായി അറിയാത്തതിനെയും അവര്‍ വിമര്‍ശിച്ചു. സ്വന്തം രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് പോകരുതെന്ന് അവര്‍ വിമര്‍ശിച്ചു.
ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് മറ്റൊരു അഭിമുഖത്തില്‍ ഖ്വാജ സമ്മതിച്ചിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടൻ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങൾക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോയെന്നായിരുന്നു അന്ന് ഖ്വാജ ആസിഫ് പറഞ്ഞത്.