Tuk Tuk Auto Rickshaw: ടുക് ടുക് വരുന്നു! യുഎഇ റോഡുകളിലേക്ക് ഉടന്‍ ഓട്ടോറിക്ഷകളെത്തും

UAE Public Transport News: യുഎഇയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഗോള്‍ഫ് കോര്‍ട്ട് പോലുള്ള ഗതാഗത മാര്‍ഗമായി ടുക് ടുക് ഉപയോഗിക്കാമെന്ന് ഗ്രീന്‍ പവറിലെ സെയില്‍സ് എക്‌സിക്യൂട്ടീവായ അഹമ്മദ് തൗസീഫ് പറഞ്ഞു.

Tuk Tuk Auto Rickshaw: ടുക് ടുക് വരുന്നു! യുഎഇ റോഡുകളിലേക്ക് ഉടന്‍ ഓട്ടോറിക്ഷകളെത്തും

ടുക് ടുക്

Published: 

22 Oct 2025 | 08:02 PM

അബുദബി: യുഎഇയിലെ റോഡുകളിലേക്ക് ഉടന്‍ ഓട്ടോറിക്ഷകളെത്തും. ചൈനയിലെ വൈദ്യുതി ടുക് ടുക് (ഓട്ടോറിക്ഷ) യുഎഇയില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. ഗ്രീന്‍ പവര്‍ ജിസിസി കമ്പനി വഴിയാണ് യുഎഇയിലേക്ക് ഓട്ടോറിക്ഷകളെത്തുന്നത്. ടുക് ടുക് എത്തിക്കുന്നതിനായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഈജിപ്ത്, തായ്‌ലാന്‍ഡ്, ഇന്ത്യ, മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഓട്ടോറിക്ഷകള്‍ ഉപയോഗിക്കുന്നത്. യുഎഇയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഗോള്‍ഫ് കോര്‍ട്ട് പോലുള്ള ഗതാഗത മാര്‍ഗമായി ടുക് ടുക് ഉപയോഗിക്കാമെന്ന് ഗ്രീന്‍ പവറിലെ സെയില്‍സ് എക്‌സിക്യൂട്ടീവായ അഹമ്മദ് തൗസീഫ് പറഞ്ഞു.

ഈജിപ്ത്, ചൈന എന്നീ രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞയാഴ്ച ഇരുനൂറോളം സോളാര്‍ ഇലക്ട്രിക് ട്രൈസൈക്കിളുകള്‍ ഈജിപ്തിലേക്ക് അയച്ചതായി അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ മുകളിലായി സോളാര്‍ പാനല്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തനം.

Also Read: Dubai Smart Parking: ദുബായ് പോലീസിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ് ‘ഓണ്‍’; നടപടികളെല്ലാം ഇനി പെട്ടെന്ന്

കൃത്യമായ അളവില്‍ ഊര്‍ജം ലഭിച്ചാല്‍ വാഹനത്തിന് 500 കിലോമീറ്ററോളം ഓടാന്‍ സാധിക്കുമെന്ന് തൗസീഫ് വിശദീകരിച്ചു. വീട്ടില്‍ വെച്ച് തന്നെ ചാര്‍ജ് ചെയ്യാനാകും. ചില മോഡലുകളില്‍ പരസ്പരം കൈമാറാവുന്ന ബാറ്ററികള്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആറ് വാഹനങ്ങള്‍ മാത്രമേ എത്തിച്ചിട്ടുള്ളൂവെന്നും തൗസീഫ് ഖലീജ്‌ടൈംസിനോട് പറഞ്ഞു.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്