Saudi National Products Rules: കള്ളത്തരം അതിവിടെ വേണ്ട; വ്യാജന്മാരെ തുരത്താന്‍ സൗദി ഇറങ്ങുന്നു

Protect National Products Saudi Arabia: നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും വിധിക്കാനാണ് തീരുമാനം. ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് തടവ് ലഭിക്കുക. 5,000 റിയാല്‍ മുതല്‍ 1 ദശലക്ഷം റിയാല്‍ വരെ കടുത്ത പിഴയും ഏറ്റുവാങ്ങേണ്ടി വന്നേക്കാം.

Saudi National Products Rules: കള്ളത്തരം അതിവിടെ വേണ്ട; വ്യാജന്മാരെ തുരത്താന്‍ സൗദി ഇറങ്ങുന്നു

സൗദി അറേബ്യ

Published: 

02 Dec 2025 19:01 PM

സൗദി അറേബ്യ: ദേശീയ ഉത്പന്നങ്ങളെ സംരക്ഷിക്കുന്നതിനായി നിയമങ്ങള്‍ കൊണ്ടുവന്ന് സൗദി അറേബ്യ. ഭൂമിശാസ്ത്ര സൂചക സംരക്ഷണ നിയമം എന്ന പേരിലാണ് സൗദി അറേബ്യ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 180 ദിവസങ്ങള്‍ക്കുള്ളില്‍ നിയമം നടപ്പാക്കുമെന്നാണ് ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേകാലയളവിനുള്ളില്‍ സൗദി ബൗദ്ധിക സ്വത്തവകാശ ബോര്‍ഡ്, നിയമത്തിലുള്ള എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും.

നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും വിധിക്കാനാണ് തീരുമാനം. ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് തടവ് ലഭിക്കുക. 5,000 റിയാല്‍ മുതല്‍ 1 ദശലക്ഷം റിയാല്‍ വരെ കടുത്ത പിഴയും ഏറ്റുവാങ്ങേണ്ടി വന്നേക്കാം. രണ്ട് ശിക്ഷകളും ഒരുമിച്ച് വിധിക്കാനും സാധ്യതയുണ്ട്.

ഉത്പന്നങ്ങളുടെ നിയമവിരുദ്ധമായ വാണിജ്യ ഉപയോഗം, അവയുടെ വ്യാജനിര്‍മ്മാണം, യഥാര്‍ത്ഥത്തിലുള്ള ഉത്പന്നത്തിന് സമാനമായ പേരിടുകയോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്യല്‍, എന്നിവയെല്ലാം നിയമലംഘനത്തിന് കീഴില്‍ വരും.

ഒരു ഉത്പന്നത്തിന്റെ ആകൃതിയിലോ, പാക്കിജിങ്ങിലോ, പരസ്യത്തിലോ, മറ്റേതെങ്കിലും രീതിയിലോ ഭൂമിശാസ്ത്രപരമായ സൂചന ഉപയോഗിക്കുന്നതും, യഥാര്‍ത്ഥ ഉത്പന്നവും വ്യാജ ഉത്പന്നവും തമ്മില്‍ സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നതെല്ലാം ശിക്ഷാര്‍ഹമാണ്. അന്യായമായ മത്സരം സൃഷ്ടിക്കുന്ന രീതിയില്‍ ഭൂമിശാസാത്രപരമായ സൂചന ഉപയോഗിക്കുന്നതും പിഴയ്ക്ക് ബാധകമാണ്.

Also Read: UAE National Day: ദേശീയ ദിനാഘോഷം വേറെ ലെവല്‍; 1,435 പൗരന്മാരുടെ 475 ദശലക്ഷം കടം എഴുതിതള്ളി യുഎഇ

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍, കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും, പ്രതിയുടെ ചെലവില്‍ അത് നശിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കും. കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും സംരംഭം അടച്ചുപൂട്ടുകയോ, അതിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെപ്പിക്കുകയോ ചെയ്‌തേക്കാം.

 

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും