UAE Entry Permit Rule: യുഎഇ എന്‍ട്രി പെര്‍മിറ്റ് നിയമത്തില്‍ മാറ്റം; പാസ്‌പോര്‍ട്ട് കവര്‍ പേജിന്റെ കോപ്പി ഹാജരാക്കണം
UAE Entry Permit Update: ദുബായിലും അബുദാബിയിലും അമര്‍ സെന്ററുകളും ടൈപ്പിങ് സെന്ററുകളും പുതിയ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു. ഇമിഗ്രേഷന്‍ വകുപ്പ് പുറപ്പെടുവിച്ച വിവരങ്ങള്‍ അനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് ടൈപ്പിങ് സെന്റര്‍ വ്യക്തമാക്കി.

ഗള്‍ഫ്
പ്രവാസികള്‍ക്ക് തിരിച്ചടി നല്‍കി പുത്തന്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി യുഎഇ ഭരണകൂടം. യുഎഇയിലേക്ക് പ്രവേശനാനുമതിയ്ക്കായി അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ യുഎഇ എന്‍ട്രി പെര്‍മിറ്റ് അപേക്ഷകള്‍ക്കൊപ്പം അപേക്ഷകരുടെ പാസ്‌പോര്‍ട്ടിന്റെ കവര്‍ പേജിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഈ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.
ദുബായിലും അബുദാബിയിലും അമര്‍ സെന്ററുകളും ടൈപ്പിങ് സെന്ററുകളും പുതിയ നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചു. ഇമിഗ്രേഷന്‍ വകുപ്പ് പുറപ്പെടുവിച്ച വിവരങ്ങള്‍ അനുസരിച്ചാണ് മാറ്റം വരുത്തിയതെന്ന് ടൈപ്പിങ് സെന്റര്‍ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം എന്‍ട്രി പെര്‍മിറ്റ് അപേക്ഷ സമര്‍പ്പിക്കാന്‍ പാസ്‌പോര്‍ട്ട് കവര്‍ പേജും വേണ്ടി വരും.
എന്നാല്‍ പുതിയ നിയമം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് അധികൃതര്‍ പറയുന്നത്. അതൊരു അധിക രേഖയായി അവര്‍ക്ക് തോന്നിയേക്കാം. പക്ഷെ ഈ നിയമം യുഎഇയുടെ സുരക്ഷയോടൊപ്പം വിസ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കുന്നു.
Also Read: UAE Schools: യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഒരു മാസം വിന്റര്‍ അവധി; എന്ന് മുതല്‍ ആരംഭിക്കും?
വിസ നടപടികളില്‍ ഇതിനോടകം നിരവധി തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പാസ്‌പോര്‍ട്ട് കവര്‍ പേജിന്റെ പകര്‍പ്പ് സമര്‍പ്പിക്കുന്നത് വഴി അപേക്ഷകരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുമെന്നും ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു.