UAE Visa: ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ യുഎഇ നിര്‍ത്തിവെച്ചു; ഇന്ത്യയും ഉള്‍പ്പെടുന്നോ?

UAE Visa Suspension 2025: 2026 മുതല്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ ടൂറിസ്റ്റ് വിസകള്‍ക്കും വര്‍ക്ക് പെര്‍മിറ്റിനും അപേക്ഷിക്കാനാകില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയമം നിലനില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

UAE Visa: ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ യുഎഇ നിര്‍ത്തിവെച്ചു; ഇന്ത്യയും ഉള്‍പ്പെടുന്നോ?

പ്രതീകാത്മക ചിത്രം

Published: 

23 Sep 2025 | 05:59 PM

ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. 2026 മുതല്‍ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ ടൂറിസ്റ്റ് വിസകള്‍ക്കും വര്‍ക്ക് പെര്‍മിറ്റിനും അപേക്ഷിക്കാനാകില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ നിയമം നിലനില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഏതെല്ലാം രാജ്യങ്ങള്‍ക്ക് ബാധകം?

അഫ്ഗാനിസ്ഥാന്‍, ലിബിയ, യെമന്‍, സൊമാലിയ, ലെബനന്‍, ബംഗ്ലാദേശ്, കാമറൂണ്‍, സുഡാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ നിലവില്‍ യുഎഇ വിസകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് നിയമം ബാധകമല്ല. അവര്‍ക്ക് നിയമപരമായി യുഎഇയില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാം.

നിരോധനം എന്തിന്?

യുഎഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എങ്കിലും നിരവധി ഘടകങ്ങള്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

സുരക്ഷാ പ്രശ്‌നങ്ങള്‍- രേഖാ തട്ടിപ്പ്, ഭീകരതയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍, നിയമവിരുദ്ധ കുടിയേറ്റം, തിരിച്ചറിയല്‍ രേഖകളുടെ മോഷണവും വ്യാജ രേഖകളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങള്‍.

സംഘര്‍ഷങ്ങള്‍- യുഎഇയും നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ ഉഭയകക്ഷി ബന്ധങ്ങളും തീരുമാനത്തിന് പിന്നിലുണ്ട്.

Also Read: UAE Crypto Tax: യുഎഇയുടെ ക്രിപ്‌റ്റോ നികുതി നിയമങ്ങള്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം

പൊതുജനാരോഗ്യം- കൊവിഡ് 19 വീണ്ടും രാജ്യത്തേക്ക് വരാനുള്ള സാധ്യതയും അധികൃതര്‍ വിശകലനം ചെയ്യുന്നു. അപൂര്‍ണമായ ആരോഗ്യ പരിശോധന, ചില രാജ്യങ്ങളിലെ ആരോഗ്യ സംരക്ഷണ മേഖല സജീവമല്ലാത്തത് എന്നിവ മൂലം വൈറസ് വകഭേദങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുകയാണ് ലക്ഷ്യം.

മൈഗ്രേഷന്‍ മാനേജ്‌മെന്റ്- വിസ മരവിപ്പിക്കല്‍, ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കല്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ മെച്ചപ്പെടുത്തല്‍, വിസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികളും രാജ്യത്ത് പുരോഗമിക്കുകയാണ്. പേപ്പര്‍ വര്‍ക്കുകളില്‍ കൃത്രിമം കാണിക്കുന്നത് തടയുകയാണ് ലക്ഷ്യം.

ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ