Volodymyr Zelenskyy: യൂറോപ്പിന് സ്വന്തം സൈന്യം വേണം, അതിനുള്ള സമയമായിരിക്കുന്നു: സെലന്‍സ്‌കി

Volodymyr Zelenskyy About European Army Creation: യുഎസും കാനഡയും മറ്റ് 30 രാജ്യങ്ങളും ഉള്‍പ്പെട്ട സൈനികസഖ്യമായ നാറ്റോയ്ക്ക് കൂടുതല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് ട്രംപിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. യൂറോപ്പിന്റെ സുരക്ഷ യുഎസിന്റെ പ്രധാന വിഷയമല്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Volodymyr Zelenskyy: യൂറോപ്പിന് സ്വന്തം സൈന്യം വേണം, അതിനുള്ള സമയമായിരിക്കുന്നു: സെലന്‍സ്‌കി

വോളോഡിമിര്‍ സെലന്‍സ്‌കി

Updated On: 

16 Feb 2025 09:49 AM

മ്യൂണിക്: യൂറോപ്പില്‍ സൈനിക ശക്തി സജ്ജമാക്കേണ്ട സമയമായെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് നേരെ യുക്രൈന്‍ നടത്തുന്ന യുദ്ധം സൈനിക ശക്തിയുടെ രൂപീകരണത്തിനുള്ള അടിത്തറപാകിയിട്ടുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ ഉച്ചക്കോടിയിലാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം.

യൂറോപ്പിന് ഭീഷണിയാകുന്ന വിഷയങ്ങളില്‍ യുഎസ് യൂറോപ്പിനോട് നോ എന്ന് പറയാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാകില്ല. യൂറോപ്പിന് സ്വന്തം സൈന്യം വേണം എന്നതിനെ കുറിച്ച് ഒരുപാട് നാളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ അതിനുള്ള സമയമായിരിക്കുകയാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

യുഎസും കാനഡയും മറ്റ് 30 രാജ്യങ്ങളും ഉള്‍പ്പെട്ട സൈനികസഖ്യമായ നാറ്റോയ്ക്ക് കൂടുതല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് ട്രംപിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം. യൂറോപ്പിന്റെ സുരക്ഷ യുഎസിന്റെ പ്രധാന വിഷയമല്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സ്വന്തം രാജ്യത്തിനുള്ള സൈനിക ചെലവ് കണ്ടെത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സ്വയം സാധിക്കണമെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി യുഎസും യൂറോപ്പിലെ സഖ്യകക്ഷികളും അംഗീകരിക്കുകയാണെങ്കില്‍ വ്‌ളാദിമിര്‍ പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. യുഎസിന്റെ സൈനിക സഹായമില്ലാതെ യുക്രൈന് ഒരിക്കിലും റഷ്യയെ ജയിക്കാന്‍ സാധിക്കില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Also Read: Elon Musk: മിഷേല്‍ പുരുഷനാണ്, ഒബാമ ക്വിയര്‍ വ്യക്തിയും; ഗുരുതര ആരോപണങ്ങളുമായി മസ്‌കിന്റെ പിതാവ്

അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയും ഉച്ചക്കോടിയുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേ കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്.

റഷ്യയുമായി സമാധാന കരാറുണ്ടാക്കുന്നതിന് യുക്രൈന് യുഎസ് സുരക്ഷ ഉറപ്പാക്കണമെന്നും സെലന്‍സ്‌കി വാന്‍സിനോട് ആവശ്യപ്പെട്ടു. സ്ഥിരമായ സമാധാനമുറപ്പാക്കുകയാണ് യുഎസിന്റെ ലക്ഷ്യമെന്നാണ് വാന്‍സിന്റെ പ്രതികരണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും