Budget 2026: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്…; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്‌

Budget 2026 Expectations: 2026ലെ ബജറ്റിന് മുന്നോടിയായി വിദഗ്ധര്‍ തങ്ങളുടെ പ്രതീക്ഷകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം, വ്യോമയാനം, വിദ്യാഭ്യാസം, കയറ്റുമതി, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ.

Budget 2026: സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്...; 2026ലെ ബജറ്റില്‍ പ്രതീക്ഷകളേറെയാണ്‌

ധനകാര്യ മന്ത്രി നിർമല സീതാരാമൻ

Published: 

21 Jan 2026 | 10:45 AM

2026ലെ കേന്ദ്ര ബജറ്റില്‍ പ്രതീക്ഷകളേറെയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം നടത്തുന്നത്. പ്രധാനമന്ത്രി നരന്ദേ മോദിയുടെ മൂന്നാം സര്‍ക്കാരിന്റെ രണ്ടാമത്തെ പൂര്‍ണ വാര്‍ഷിക ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നത്. റെയില്‍വേ, എംഎസ്എംഇകള്‍, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കേന്ദ്ര ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

2026ലെ ബജറ്റിന് മുന്നോടിയായി വിദഗ്ധര്‍ തങ്ങളുടെ പ്രതീക്ഷകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം, വ്യോമയാനം, വിദ്യാഭ്യാസം, കയറ്റുമതി, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ നികുതി വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് നികുതിദായകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. ഇതോടെ 12 ലക്ഷം വരെ വരുമാനമുള്ള ആദായ നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സൈബര്‍ സുരക്ഷ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ബജറ്റില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സൈബര്‍ സുരക്ഷ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നത് സാമ്പത്തിക കാര്യങ്ങളില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്ന് ബോബ്കാര്‍ഡ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദ്ര റായ് പറഞ്ഞു.

Also Read: Budget 2026: ദമ്പതികള്‍ക്ക് ഒരുമിച്ച് നികുതിഫയല്‍ ചെയ്യാം, ഭാരം കുറയ്ക്കാം; ബജറ്റില്‍ ഈ മാറ്റവും പ്രതീക്ഷിക്കാം

വര്‍ധിച്ചുവരുന്ന യാത്രാ ആവശ്യകതകള്‍ക്കായി മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുക, പലിശ പിന്തുണ സംവിധാനങ്ങള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഹോസ്പിറ്റാലിറ്റി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിലും മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.

സ്വര്‍ണവില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികളും കേന്ദ്ര ബജറ്റില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സ്വീകരിക്കാനാണ് സാധ്യത.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ
Viral Video: പൊറോട്ട ഗ്രേവിക്ക് 20 രൂപ, ഒടുവിൽ കുത്ത്, മർദ്ദനം
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി