Kerala Budget 2026 LIVE: ബിരുദതലത്തില്‍ സൗജന്യ വിദ്യാഭ്യാസം; റോഡ് അപകടങ്ങളില്‍ സൗജന്യ ചികിത്സ
Kerala Budget 2026 Highlights: ശമ്പള പരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി, ക്ഷേമപെന്‍ഷന്‍ വര്‍ധന, റബറിന്റെ താങ്ങുവില വര്‍ധന, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍, സത്രീശാക്തീകരണ പദ്ധതികള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ക്ഷേമപെന്‍ഷന്‍ 2,500 രൂപയിലേക്ക് വര്‍ധിപ്പിക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.

Kerala Budget 2026
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുൻകണ്ടും താഴെത്തട്ടിലുള്ളവരെ ലക്ഷ്യവെച്ചുകൊണ്ടുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും, ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റായിരുന്നു ഇന്ന് അവതരിപ്പിച്ചത്. ഇന്ന് രാവിലെ 9 മണി മതുൽ ഏകദേശം 12 മണി വരെ മൂന്ന് മണിക്കൂറോളം നീണ്ട് നിന്ന ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായുള്ള ബജറ്റ് എന്ന രീതിയിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. റാപ്പിഡ് റെയിൽ പദ്ധതി, ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത കുടിശ്ശിക, പുതിയ പെന്‍ഷന്‍ പദ്ധതി, ക്ഷേമപെന്‍ഷന്‍ വര്‍ധന, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍, സത്രീശാക്തീകരണ പദ്ധതികള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിലുണ്ടായിരുന്നത്. ക്ഷേമപെന്‍ഷന്‍ വർധിപ്പിച്ചില്ലെങ്കിലും ആശമാർക്കും അങ്കനവാടി ജീവനക്കാർക്കുള്ള ഓണറോറിയം എയ്ഡ്സ്, ക്ഷയം, ക്യാൻസർ, ലെപ്പറെസി രോഗികൾക്ക് നൽകുന്ന പെൻഷൻ എന്നിവയിൽ സർക്കാർ ഉയർത്തി.
LIVE NEWS & UPDATES
-
Longest Kerala Budget Speech : ബജറ്റ് അവതരിപ്പിച്ചത് മൂന്ന് മണിക്കൂറോളം
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റ് പ്രസംഗമാണ് ധനനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളിലും സിപിഎം നേതാവ് തോമസ് ഐസക്കാണുള്ളത്. മൂന്ന് മണിക്കൂർ 17 മിനിറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്നാം സ്ഥാനത്തുള്ളത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. രണ്ട് മണിക്കൂർ 54 മിനിറ്റെടുത്താണ് ഉമ്മൻ ചാണ്ടി 2016ലെ ബജറ്റ് പ്രസംഗം നടത്തിയത്
-
Kerala Budget : ബജറ്റ് പ്രസംഗം അവസാനിച്ചു
രണ്ടാം പിണറായി വിജയൻ സർക്കാരൻ്റെ അവസാനത്തെ ബജറ്റ് അവതരണം അവസാനിച്ചു. രണ്ട് മണിക്കൂർ 53 മിനിറ്റുകൾക്കൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ചത്
-
-
K Rail In Kerala Budget : കെ റെയിൽ അടഞ്ഞ അധ്യായമല്ല
കെ റെയിലിനെ പകരം റാപിഡ് റെയിൽവെ സർവീസ് എന്നല്ല, കെ റയിൽ അടഞ്ഞ അധ്യായമല്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
-
ബജറ്റ് പ്രസംഗം പൂർത്തിയായി
2 മണിക്കൂർ 53 മിനുട്ടാണ് ഇത്തവണ ബജറ്റ് പ്രസംഗത്തിനെടുത്തത്. ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളിൽ ഇത് നാലാമതായിരിക്കും. ഒന്നും രണ്ടും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങൾ മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിൻ്റെയാണ്.
-
Kerala Budget For Government Employees : ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കോളടിച്ചു
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരിക്കും. ഇതിനായി ധനമന്ത്രി ബജറ്റിൽ 12-ാം ശബള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഒപ്പം ജീവനക്കാർക്കുള്ള കുടിശ്ശികയും നൽകി തീർപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കുടിശ്ശികയുടെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം നൽകും. ബാക്കി കുടിശ്ശിക മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
-
കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0
സംസ്ഥാനത്തെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിച്ച മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. Read more:
-
ബജറ്റില്‍ ഇന്‍ഷുറന്‍സും
കേരളത്തില്‍ പുതിയ ഇന്‍ഷുരന്‍സ് പദ്ധതി വരുന്നു. 50 കോടി അതിനായി വകയിരുത്തി…Read More:
-
തളിപ്പറമ്പിൽ മൃഗശാല
കണ്ണൂർ തളിപ്പറമ്പിൽ പുതിയ മൃഗശാല വരുന്നു. 4 കോടി അനുവദിച്ചു
-
ഗവേഷണം നടത്തുന്നവർക്ക് 15000 രൂപ പ്രതിമാസം
മുഴുവൻ സമയ ഫെലോഷിപ്പുകാർക്ക് 15000 രൂപ പ്രതിമാസം
-
ലൈബ്രേറിയൻമാർക്ക് 1000 രൂപ വർധന
ലൈബ്രേറിയൻമാർക്ക് പ്രതിമാസ അലവൻസ് 1000 രൂപ വർധിപ്പിച്ചു.
-
Kerala Budget Road Development : എംസി റോഡ് നാലുവരിയാക്കും
എംസി റോഡിൻ്റെ വികസനത്തിനായി 5217 കോടി രൂപ മാറ്റിവെക്കും. 24 മീറ്റർ വീതിൽ നാലുവരി പാതയാക്കി വികസിപ്പിക്കുമെന്ന് ധനമന്ത്രി. കിഫ്ബി വഴിയാണ് 5217 കോചി വകയിരുത്തതായി.
-
Kerala Budget Road Accident Free Treatment : റോഡ് അപകടത്തിൽ പെടുന്നവർക്ക്
റോഡ് അപകടത്തിൽ പെടുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തു. ആദ്യ അഞ്ച് ദിവസത്തെ ചികിത്സയാണ് സൗജന്യമായി നൽകുക. നേരത്തെ ആയൂഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ യോജനയുടെ ഭാഗമായി ഒന്നര ലക്ഷം അല്ലെങ്കിൽ ഏഴ് ദിവസത്തെ സൗജന്യ ചികിത്സ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു
-
പത്രപ്രവർത്തകർക്ക് പെൻഷൻ വർധിപ്പിച്ചു
പത്രപ്രവർത്തകർക്ക് പെൻഷൻ 1500 രൂപ കൂടി വർധിപ്പിച്ചു
-
100 കോടിയുണ്ട്
സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന റാപ്പിഡ് റെയിലിനായി 100 കോടി…Read More
-
പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാത്തെ ബജറ്റ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ പ്രഖ്യാപനം. Read more:
-
Budget News Idukki: ഇടുക്കിയിൽ നിന്ന് തുരങ്കപാത
ഇടുക്കി കട്ടപ്പനയിൽ നിന്നും തേനിയിലേക്ക് തുരങ്കപാത, പഠനം നടത്താൻ 10 കോടി.
-
1,000 രൂപ ഉയര്‍ത്തി
സംസ്ഥാനത്തെ എയ്ഡ്‌സ്, ക്ഷയ, ക്യാന്‍സര്‍ രോഗികളുടെ പെന്‍ഷന്‍…Read More
-
Budget News Malayalam: റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി
റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി
-
Kerala Budget 2026 Hospital Expense: ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ
-
സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ
സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേകം ഹബ്ബുകൾ സർക്കാർ തയ്യാറാക്കാം.
-
ശബരിമലക്ക് 30 കോടി, പമ്പക്കും
ശബരിമല മാസ്റ്റർ പ്ലാനിലേക്ക് 30 കോടി, ക്ലീൻ പമ്പ പദ്ധതിക്കും 30 കോടി
-
Budget Haritha karma Sena: ഗ്രൂപ്പ് ഇൻഷുറസ് പദ്ധതി
ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും.
-
Budget Updates 2026: സൗരോര്‍ജം ശേഖരിച്ച് വിതരണം ചെയ്യാൻ
സൗരോര്‍ജം ശേഖരിച്ച് വിതരണം ചെയ്യാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേകം പദ്ധതി
-
നെല്ല് സംഭരണ സമയത്ത് തന്നെ പൈസ
നെല്ല് സംഭരണ സമയത്ത് തന്നെ പൈസ ലഭിക്കുന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു
-
ഒടുവിൽ നേറ്റവിറ്റി കാർഡ്
സംസ്ഥാനത്ത് നേറ്റിവിറ്റി കാർഡ് നടപ്പിലാക്കുമെന്ന് ധനമന്ത്രി
-
Nativity Card In Kerala Budget : കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ്
സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് ഉറപ്പ് വരുത്തും. ഇതിൻ്റെ പ്രാരംഭഘട്ടത്തിലെ 20 കോടി രൂപ മാറ്റിവെച്ചു.
-
പ്രത്യേക ഇൻഷുറൻസ് സ്കീം
കാരുണ്യ ഇൻഷുറൻസ് പദ്ധതിക്കുള്ളിൽ വരാത്തവർക്കായി പ്രത്യേക ഇൻഷുറൻസ് സ്കീം
-
Kerala Budget 2026 Updates : ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്.
-
ഡിഗ്രി വിദ്യാർഥികൾക്ക് വിദ്യാഭ്യാസം സൗജന്യം
ആർട്സ് ആൻ്റ് സയൻസ് വിദ്യാർഥികൾക്ക് വിദ്യാഭ്യാസം സൗജന്യം
-
Kerala Budget Highlights : ക്യാൻസർ, ക്ഷയം, എയ്ഡ്സ് രോഗികൾക്കുള്ള പ്രതിമാസം പെൻഷൻ വർധിപ്പിച്ചു
ക്യാൻസർ, ക്ഷയം, എയ്ഡ്സ് രോഗികൾക്കുള്ള പ്രതിമാസം പെൻഷൻ വർധിപ്പിച്ചു. 1000 രൂപയിൽ നിന്നും 2000 രൂപയായി ഉയർത്തി.
-
ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് നേട്ടം
പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40000 രൂപ വരെ സ്ക്രാപേജ് ബോണസ്, പൊതുമേഖല ബാങ്കിൽ നിന്നുള്ള ലോണിൽ പലിശ 2 ശതമാനം ഇളവ്.
-
Kerala Budget Updates : ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഇടങ്ങൾ ഒരുക്കും
ഓൺലൈൻ ഡെലിവെറി ഏജൻ്റുമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കും. ഗിഗ് തൊഴിലാളികൾക്ക് വിശ്രമിക്കാൻ ആധുനിക സൌകര്യങ്ങളോടെ വിശ്രമം കേന്ദ്രങ്ങൾ ഒരുക്കും. അതിനാൽ 20 കോടി രൂപ മാറ്റിവെച്ചു
-
റാപ്പിഡ് റെയിലിന് 100 കോടി
സംസ്ഥാനത്തെ ആദ്യത്തെ റാപ്പിഡ് റെയിൽ പദ്ധതിക്കായി 100 കോടി
-
Kerala Budget For Rapid Rail : റാപ്പിഡ് റെയിലിന് 100 കോടി
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള റാപ്പിഡ് റെയിലിനായി 100 കോടി മാറ്റിവെച്ചു. നാല് ഘട്ടങ്ങളിലായി റാപ്പിഡ് റെയിൽ നിർമാണം പൂർത്തിയാക്കുമെന്ന് ധനമന്ത്രി ബജറ്റിൽ അറിയിച്ചു
-
തിരുവനന്തപുരത്ത് വിഎസ് സെൻ്റർ
വിഎസ് അച്യുതാനന്ദനായി തിരുവനന്തപുരത്ത് വിഎസ് സെൻ്റർ- 20 കോടി അനുവദിച്ചു
-
പഞ്ചായത്ത് മെമ്പർമാർക്ക് ആശ്വാസം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധിപ്പിച്ചു
-
റവന്യൂ ഗ്രാന്റ്
സംസ്ഥാനത്ത് റവന്യൂ ഗ്രാന്റ് നിര്‍ത്തലാക്കി.
-
എല്‍ഡേര്‍ലി ബജറ്റ്
മുതിര്‍ന്ന പൗരന്മാര്‍ക്കായി ബജറ്റ്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു.
-
കണക്ട് ടു വര്‍ക്ക്
മുഖ്യമന്ത്രി പ്രഖ്യാപിച്ച കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 400 കോടി രൂപ.
-
5 കോടി
നികുതിദായകര്‍ക്ക് പുരസ്‌കാരത്തിനായി 5 കോടി അനുവദിച്ചു.
-
ക്ഷേമപെന്‍ഷന്‍
ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 14,500 കോടി പ്രഖ്യാപിച്ചു.
-
കേന്ദ്രം അവഗണിച്ചു
കേന്ദ്രത്തില്‍ നിന്നും നേരിടുന്നത് കനത്ത അവഗണന. കേന്ദ്ര അവഗണനയിലും പിടിച്ചുനിന്നു. ഒത്തൊരുമയോടെ വിഷയത്തെ നേരിടാന്‍ ആരും തയാറാകുന്നില്ലെന്നും വിമര്‍ശനം.
-
പ്രശ്‌നം പരിഹരിക്കും
സംസ്ഥാനത്തെ സര്‍ക്കാര്‍ ഡിവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം ഉടന്‍ പരിഹരിക്കും.
-
അങ്കണവാടി വര്‍ക്കര്‍മാര്‍
അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു.
-
സാക്ഷരതാ പ്രേരകുമാർക്കുംവർധന
ആശാ വർക്കർമാർക്ക് ഒപ്പം സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപ ശമ്പളം കൂട്ടി
-
പാചക തൊഴിലാളികള്‍
സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെ പ്രതിമാസ വേതനം 25 രൂപ ഉയര്‍ത്തി.
-
ആശാവര്‍ക്കര്‍മാര്‍ക്കായി
ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1,000 രൂപയുടെ വര്‍ധനവ് വരുത്തി.
-
വന്‍ നേട്ടം
പത്ത് വര്‍ഷം കൊണ്ട് കേരളം കൈവരിച്ചത് വന്‍ നേട്ടമെന്ന് ധനമന്ത്രി. കേരളം ന്യൂ നോര്‍മലിലേക്ക് കടന്നതായും അദ്ദേഹം.
-
ബജറ്റ് അവതരണം തുടങ്ങി
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു.
-
ബജറ്റ് അവതരണം ഉടന്‍
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയിലെത്തി. ബജറ്റ് അവതരണം ഉടന്‍ ആരംഭിക്കും.
-
രേഖകള്‍ കൈമാറി
ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ബജറ്റ് രേഖകള്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ വസതിയിലെത്തി നേരിട്ട് കൈമാറി. ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
-
കേന്ദ്ര ബജറ്റ്
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. അതിനാല്‍ തന്നെ അവയില്‍ പ്രതീക്ഷിക്കുന്ന ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, വിവിധ പദ്ധതികളുടെ വിഹിതം എന്നിവ സംസ്ഥാന ബജറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. കേന്ദ്ര ബജറ്റിന് ശേഷം ഇവയുടെ കണക്കുകള്‍ പരിശോധിച്ച് സംസ്ഥാന ബജറ്റില്‍ തിരുത്തലുകള്‍ വരുത്തും.
-
വികസന വിപ്ലവം കൂടുതൽ കരുത്തോടെ മുന്നോട്ട്
വികസന വിപ്ലവത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാൻ കഴിയും. കെഎൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ
-
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
ബജറ്റ് അവതരണത്തിന് മുന്നോടിയായി 2025ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. 2024-25 വര്‍ഷത്തില്‍ 6.19 വളര്‍ച്ചയാണ് ജിഡിപിയില്‍ ഉണ്ടായത്. സംസ്ഥാന ധനക്കമ്മി 3.02 ശതമാനത്തില്‍ നിന്ന് 3.86 ശതമാനമായി കുറയുകയും ചെയ്തു.
-
ധനമന്ത്രിയുടെ ആറാമത്തെ ബജറ്റ്
കെഎൻ ബാലഗോപാലിൻ്റെ ആറാമത്തെ ബജറ്റ് അവതരണമാണിത്. എന്നാൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത്… ALSO READ
-
കണക്ട് ടു വര്‍ക്ക്
സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് കണക്ട് ടു വര്‍ക്ക്. തൊഴിലധിഷ്ടിത കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ധനസഹായം നല്‍കുന്നതാണ്. ഈ പദ്ധതിയുടെ തുക ഉയര്‍ത്തുന്നതും ബജറ്റില്‍ പരിഗണിച്ചേക്കാം.
-
Kerala Budget 2026 Time: ബജറ്റ് അവതരണം എത്ര മണിക്ക്?
സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് അവതരണം രാവിലെ 9 മണിക്കാണ്..ALSO READ
-
സ്ത്രീകള്‍ക്കായി പെന്‍ഷന്‍
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു, അക്കൂട്ടത്തിലൊന്നാണ് 35 വയസില്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് പെന്‍ഷന്‍ പദ്ധതി. 1000 രൂപയായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആ തുക ഉയര്‍ത്താന്‍ സാധ്യതയുണ്ട്.
-
കര്‍ഷകര്‍ക്കായി
സംസ്ഥാനത്തെ കര്‍ഷകരെ ലക്ഷ്യമിട്ട് റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടാകാനിടയുണ്ട്.
-
വിലക്കയറ്റം നിയന്ത്രിക്കണം
സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനായി കൂടുതല്‍ തുക വകയിരുത്തിയേക്കും.
-
അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി
നിലവിലുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കാനിടയുണ്ട്. ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
-
ശമ്പള പരിഷ്‌കരണം ഉണ്ടാകുമോ?
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായി ശമ്പള പരിഷ്‌കരണം സംബന്ധിച്ച പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്താന്‍ സാധ്യതയുണ്ട്. 10 മുതല്‍ 15 ശതമാനം വരെ ശമ്പള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ശമ്പള പരിഷ്‌കരണത്തിനായി കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിക്കാനും സാധ്യതയുണ്ട്.
-
ക്ഷേമപെന്‍ഷന്‍ വര്‍ധന
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ്. പെന്‍ഷന്‍ 2,500 രൂപയിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ