AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Minimum Balance: ഈ ബാങ്കുകളില്‍ മിനിമം ബാലന്‍സ് എന്ന പേടി വേണ്ടാ; അത് ഒഴിവാക്കി

Minimum Balance Rule Removed From These Banks: മിനിമം ബാലന്‍സ് എന്ന നയം ഒഴിവാക്കിയിരിക്കുകയാണ് രാജ്യത്തെ നാല് പ്രമുഖ ബാങ്കുകള്‍. പലിശ നിരക്ക് കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന ഒഴിവാക്കുന്നത്.

Minimum Balance: ഈ ബാങ്കുകളില്‍ മിനിമം ബാലന്‍സ് എന്ന പേടി വേണ്ടാ; അത് ഒഴിവാക്കി
പ്രതീകാത്മക ചിത്രം Image Credit source: Tang Ming Tung/Getty Images
shiji-mk
Shiji M K | Published: 06 Jul 2025 09:50 AM

ബാങ്കുകള്‍ അക്കൗണ്ട് സജീവമായി നില്‍നിര്‍ത്തുന്നതിന് മിനിമം ബാലന്‍സ് നയം നടപ്പാക്കിയത് ഉപയോക്താക്കളെ ഒന്നാകെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചെറിയ തുക മാത്രം ബാങ്കില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇത് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ നിശ്ചിത തുക പിഴയായും ബാങ്കുകള്‍ ഈടാക്കിയിരുന്നു.

എന്നാല്‍ മിനിമം ബാലന്‍സ് എന്ന നയം ഒഴിവാക്കിയിരിക്കുകയാണ് രാജ്യത്തെ നാല് പ്രമുഖ ബാങ്കുകള്‍. പലിശ നിരക്ക് കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ബാങ്കുകള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന ഒഴിവാക്കുന്നത്.

മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുമെന്ന നിബന്ധന ആദ്യം ഒഴിവാക്കിയത് കാനറ ബാങ്കാണ്. അക്കൗണ്ടില്‍ 500 രൂപയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന നിയമം ജൂണ്‍ ഒന്ന് മുതല്‍ കാനറ ബാങ്ക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും ജൂലൈ ഒന്ന് മുതല്‍ നിബന്ധന പിന്‍വലിച്ചു.

Also Read: Gold Rate: ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ സ്വര്‍ണം മലക്കംമറിയുമോ? പ്രതീക്ഷ നല്‍കി ഡോളര്‍

ഇപ്പോള്‍ ഇന്ത്യന്‍ ബാങ്കും തങ്ങളുടെ നിബന്ധന പിന്‍വലിച്ചിരിക്കുകയാണ്. ജൂലൈ ഏഴ് മുതലാണ് ഇന്ത്യന്‍ ബാങ്കിന്റെ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2020ലാണ് സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ഒഴിവാക്കിയത്.