Personal Loan: ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ രക്ഷിക്കാന്‍ ‘ലോണ്‍’ മാത്രം; എന്തുകൊണ്ട്?

Personal Loan For Medical Emergency: നിരവധി ബാങ്കുകളും എൻ‌ബി‌എഫ്‌സികളും താങ്ങാനാവുന്ന നിരക്കിൽ വ്യക്തിഗത വായ്പകൾ നല്‍കുന്നുണ്ട്. ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ മാർഗമാണ് മെഡിക്കൽ അടിയന്തരാവസ്ഥകൾക്കുള്ള വ്യക്തിഗത വായ്പ

Personal Loan: ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ രക്ഷിക്കാന്‍ ലോണ്‍ മാത്രം; എന്തുകൊണ്ട്?

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 16:57 PM

ലിയ കുഴപ്പമില്ലാതെ ജീവിതം തട്ടിക്കൂട്ടി മുന്നോട്ടുകൊണ്ടുപോകുമ്പോഴാകും ഇടിത്തീ പോലെ ആരോഗ്യപ്രശ്‌നങ്ങളെത്തുന്നത്. സാധാരണക്കാരന്റെ പ്ലാനിങ്ങെല്ലാം തകിടം മറിയുന്ന നിമിഷം. ഇത്തരം സാഹചര്യങ്ങളില്‍ ലോണ്‍ മാത്രമാണ് പലര്‍ക്കും ശരണം. അപ്രതീക്ഷിത ആശുപത്രിവാസം, പെട്ടെന്നുള്ള ശസ്ത്രക്രിയകള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് പലരും ലോണുകളില്‍ അഭയം തേടുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സുകളില്‍ പരിതമികളുള്ളതിനാല്‍ പെട്ടെന്ന് ലഭിക്കുന്ന വ്യക്തിഗത വായ്പകളാണ് പലര്‍ക്കും ആശ്രയം. നടപടിക്രമങ്ങള്‍ ലളിതമാണെന്നതാണ് വ്യക്തിഗത വായ്പയിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്.

24 മുതല്‍ 48 മണിക്കറിനുള്ളില്‍ പണം ലഭിക്കുമെന്നതാണ് ഒരു പ്രയോജനം. സാധാരണയായി ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ലഭിച്ചേക്കാം. നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ചാകും പണം ലഭിക്കുന്നത്. യോഗ്യരെങ്കില്‍ 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരെ ലോണ്‍ ലഭിക്കാം. ലളിതമായ കെവൈസി രേഖകളും, വരുമാന തെളിവും ഹാജരാക്കിയാല്‍ മതിയെന്നതാണ് മറ്റൊരു പ്രത്യേകത.

വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് വിവിധ യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. 21 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ജീവനക്കാരോ, സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തിയോ ആയിരിക്കണം. സ്ഥിരമായ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. ക്രെഡിറ്റ് സ്കോർ 750ന് മുകളിലായിരിക്കണം. ഓരോ ബാങ്കിലും ഇത് വ്യത്യസ്തമായ രീതിയിലാകാം.

ഐഡന്റിറ്റി തെളിയിക്കുന്ന രേഖകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ, തുടങ്ങിയവയും സമര്‍പ്പിക്കേണ്ടി വരാം. എന്നാല്‍ പലിശ നിരക്കുകള്‍, കാലാവധി, പ്രോസസിങ് ഫീസ്‌ എന്നിവ വിശദമായി അവലോകനം ചെയ്തിട്ടു മാത്രമേ അപേക്ഷിക്കാവൂ. വായ്പ നല്‍കുന്ന ബാങ്ക്, ക്രെഡിറ്റ് പ്രൊഫൈല്‍ എന്നിവയെ ആശ്രയിച്ച് പലിശ നിരക്കുകളും പ്രോസസിങ് ചാര്‍ജുകളും വ്യത്യാസപ്പെടാം.

Read Also: Gen Z Financial Crisis: വിചാരിച്ചതുപോലല്ല കാര്യങ്ങള്‍; കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന് ജെന്‍ സികള്‍

നിരവധി ബാങ്കുകളും എൻ‌ബി‌എഫ്‌സികളും താങ്ങാനാവുന്ന നിരക്കിൽ വ്യക്തിഗത വായ്പകൾ നല്‍കുന്നുണ്ട്. ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ മാർഗമാണ് മെഡിക്കൽ അടിയന്തരാവസ്ഥകൾക്കുള്ള വ്യക്തിഗത വായ്പ. എന്നാല്‍ ലോണെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ജാഗ്രത വേണം. നിരവധി തട്ടിപ്പ് സ്ഥാപനങ്ങള്‍ ലോണ്‍ തരാമെന്ന വ്യാജേന ചതുക്കുഴികള്‍ ഒരുക്കി നമ്മുടെ ചുറ്റുമുണ്ടെന്ന് ഓര്‍ക്കു. അംഗീകൃത സ്ഥാപനങ്ങളെ മാത്രം സമീപിക്കുക.

നിരാകരണം: ലോണ്‍ എടുക്കുന്നത് സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമാകാം. ഈ ലേഖനത്തില്‍ പറയുന്നവ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം ലോണെടുക്കുക. വിദഗ്‌ധോപദേശം സ്വീകരിക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്