Credit Score: ഈ മൂന്നക്ക നമ്പര്‍ താളം തെറ്റിയാല്‍ എല്ലാം പോയി; അത് എന്താണെന്ന് അറിയാമോ?
Credit Score Importance: ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പലിശയും മികച്ച തിരിച്ചടവ് ഓപ്ഷനുകളുമുള്ള സാമ്പത്തിക ഉത്പന്നങ്ങള്‍ നേടാന്‍ നിങ്ങളെ അനുവദിക്കുന്നു. ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും 700ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്.

പ്രതീകാത്മക ചിത്രം
നമ്മുടെ ജീവിതത്തില്‍ വ്യത്യസ്ത നമ്പറുകള്‍ വന്നുപോകാറുണ്ട്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള ഒരു മൂന്നക്ക നമ്പറുണ്ട്. അത് ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?
പറഞ്ഞ് വരുന്നത് മറ്റാരെ കുറിച്ചുമല്ല, സാക്ഷാല്‍ ക്രെഡിറ്റ് സ്‌കോറിനെ കുറിച്ചാണ്. ലോണ്‍ ആയാലും ക്രെഡിറ്റ് കാര്‍ഡായാലുമെല്ലാം ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ചാണ് ലഭിക്കുന്നത്. ഇന്നത്തെ കാലത്ത് സാമ്പത്തിക സേവനങ്ങള്‍ക്കോ ഉത്പന്നങ്ങള്‍ക്കോ ഉള്ള നിങ്ങളുടെ യോഗ്യത നിര്‍ണയിക്കുന്നത് ക്രെഡിറ്റ് സ്‌കോറാണ്.
ക്രെഡിറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ നിങ്ങളുടെ തിരിച്ചടവ് ശേഷി നിര്‍ണയിക്കുന്നത്. 300 മുതല്‍ 900 വരെയുള്ള 3 അക്ക സംഖ്യയാണ് ക്രെഡിറ്റ് സ്‌കോര്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? നിങ്ങളുടെ വായ്പാ ചരിത്രം, തിരിച്ചടവുകള്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം തുടങ്ങി മുന്‍കാല ക്രെഡിറ്റ് ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്.
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞ പലിശയും മികച്ച തിരിച്ചടവ് ഓപ്ഷനുകളുമുള്ള സാമ്പത്തിക ഉത്പന്നങ്ങള്‍ നേടാന്‍ നിങ്ങളെ അനുവദിക്കുന്നു. ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും 700ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കാണ് വായ്പ നല്‍കുന്നത്.
ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക്, യാത്രാ ആനുകൂല്യങ്ങള്‍, മറ്റ് ഓഫറുകള്‍ എന്നിവ എളുപ്പത്തില്‍ ലഭിക്കും. 750ന് മുകളില്‍ സ്‌കോര്‍ ഉണ്ടെങ്കില്‍ അത് പ്രീമിയം കാര്‍ഡുകള്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
Also Read: Credit Score-Cibil Score: സിബില്‍ സ്‌കോറും ക്രെഡിറ്റ് സ്‌കോറും ഒന്നാണോ? വ്യത്യാസം മനസിലാക്കാം
ആരോഗ്യ ഇന്‍ഷുറന്‍സ്, കാര്‍ ഇന്‍ഷുറന്‍സ് എന്നിവ എടുക്കുന്ന സമയത്തും ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കപ്പെടുന്നുണ്ട്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ആണെങ്കില്‍ അത് ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലേക്ക് നയിച്ചേക്കാം. ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സാമ്പത്തിക ഇടപാടുകള്‍ കൃത്യ സമയത്ത് നടത്തുക എന്നതാണ് പ്രധാന കാര്യം.