EPS Pension: 20 വര്‍ഷം പണിയെടുത്തോ? എങ്കില്‍ ഇപിഎസില്‍ നിന്ന് ഇത്ര രൂപ പെന്‍ഷന്‍ ലഭിക്കും

EPS Pension Calculator: 20 വര്‍ഷം ജോലിയെടുത്ത ഒരാള്‍ക്ക് എത്ര രൂപയാണ് പെന്‍ഷനായി ലഭിക്കുക എന്ന് നോക്കിയാലോ? പ്രതിമാസം 50,000 രൂപയാണ് നിങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് കരുതുക. പെന്‍ഷന്‍ കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഫോര്‍മുല പിന്തുടരുന്നുണ്ട്. അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിലും ഇപിഎസിലെ പെന്‍ഷന്‍ പരമാവധി 15,000 രൂപ ശമ്പളത്തിലാണ് കണക്കുകൂട്ടുന്നത്.

EPS Pension: 20 വര്‍ഷം പണിയെടുത്തോ? എങ്കില്‍ ഇപിഎസില്‍ നിന്ന് ഇത്ര രൂപ പെന്‍ഷന്‍ ലഭിക്കും

ഇപിഎഫ്ഒ

Published: 

18 May 2025 21:43 PM

റിട്ടയര്‍മെന്റ് കാലത്തേക്കായി നമ്മള്‍ നിരവധി നിക്ഷേപ പദ്ധതികളുടെ ഭാഗമാകാറുണ്ട്. റിട്ടയര്‍മെന്റ് കാലത്ത് നിങ്ങളെ മികച്ച പെന്‍ഷന്‍ ലഭിക്കുന്നതിനായി സഹായിക്കുന്ന പദ്ധതിയാണ് ഇപിഎഫ്ഒയുടെ ഭാഗമായ ഇപിഎസ്. ഒരാള്‍ക്ക് വിരമിക്കുന്ന സമയത്ത് ലഭിച്ചിരുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നിശ്ചയിക്കപ്പെടുന്നത്.

അങ്ങനെയെങ്കില്‍ 20 വര്‍ഷം ജോലിയെടുത്ത ഒരാള്‍ക്ക് എത്ര രൂപയാണ് പെന്‍ഷനായി ലഭിക്കുക എന്ന് നോക്കിയാലോ? പ്രതിമാസം 50,000 രൂപയാണ് നിങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്ന് കരുതുക. പെന്‍ഷന്‍ കണ്ടെത്തുന്നതിന് ഒരു പ്രത്യേക ഫോര്‍മുല പിന്തുടരുന്നുണ്ട്. അടിസ്ഥാന ശമ്പളം 50,000 രൂപയാണെങ്കിലും ഇപിഎസിലെ പെന്‍ഷന്‍ പരമാവധി 15,000 രൂപ ശമ്പളത്തിലാണ് കണക്കുകൂട്ടുന്നത്. അടിസ്ഥാന ശമ്പളം 15,000 ത്തില്‍ കൂടുതലാണെങ്കിലും പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കുന്നത് 15,000 രൂപയായിരിക്കും.

പെന്‍ഷന്‍ ലഭിക്കാവുന്ന ശമ്പളം x സേവന കാലയളവ് ÷ 70 എന്ന ഫോര്‍മുല ഉപയോഗിച്ചാണ് ഇത് കണ്ടെത്തേണ്ടത്. പെന്‍ഷന്‍ ലഭിക്കാവുന്ന ശമ്പളം എന്ന് പറഞ്ഞാല്‍ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളം + ഡിഎ (പരമാവധി 15,000 രൂപ).

Also Read: Post Office Savings Scheme: 8 ലക്ഷം അക്കൗണ്ടിലെത്തിയാല്‍ എങ്ങനെയിരിക്കും? ഉടന്‍ തന്നെ പോസ്റ്റ് ഓഫീസിലേക്ക് വിട്ടോളൂ

സേവന കാലയളവ് നിങ്ങള്‍ ജോലി ചെയ്ത വര്‍ഷം. അങ്ങനെയെങ്കില്‍ 20 വര്‍ഷം ജോലി ചെയ്താല്‍ 15,000 x 20/70= 4,285 രൂപയായിരിക്കും. 25 വര്‍ഷമാണെങ്കില്‍ 15,000 x 25/70 = പ്രതിമാസം 5,357 രൂപ, 30 വര്‍ഷമാണെങ്കില്‍ 15,000 x 30/70 = പ്രതിമാസം 6,428 രൂപ എന്നിങ്ങനെയായിരിക്കും.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം