Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഒരു വിഷയമാകില്ല; വിദ്യാഭ്യാസ വായ്പ ഈസിയായി ലഭിക്കും

Government Education Scheme: നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കപ്പെട്ടാന്‍ സഹ-അപേക്ഷകന്റെ സഹായത്തോടെ വായ്പയ്ക്ക് ശ്രമിക്കാവുന്നതാണ്. മികച്ച ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ട്രാക്ക് റെക്കോര്‍ഡും ഉള്ള ഒരു സഹ-അപേക്ഷകന്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കാറുണ്ട്. രക്ഷിതാക്കള്‍ക്കും ഇത്തരത്തില്‍ സഹ-അപേക്ഷകനാകാന്‍ സാധിക്കും.

Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഒരു വിഷയമാകില്ല; വിദ്യാഭ്യാസ വായ്പ ഈസിയായി ലഭിക്കും

പ്രതീകാത്മക ചിത്രം

Published: 

03 May 2025 19:18 PM

ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പല വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ ആവശ്യമായി വരാറുണ്ട്. എന്നാല്‍ ഇത്തരം വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് ചിന്തിക്കാതെ വായ്പ ലഭിക്കാനുള്ള വഴികളാണോ നിങ്ങള്‍ അന്വേഷിക്കുന്നത്?

സഹ-അപേക്ഷകള്‍

നിങ്ങളുടെ വായ്പ അപേക്ഷ നിരസിക്കപ്പെട്ടാന്‍ സഹ-അപേക്ഷകന്റെ സഹായത്തോടെ വായ്പയ്ക്ക് ശ്രമിക്കാവുന്നതാണ്. മികച്ച ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ട്രാക്ക് റെക്കോര്‍ഡും ഉള്ള ഒരു സഹ-അപേക്ഷകന്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കാറുണ്ട്. രക്ഷിതാക്കള്‍ക്കും ഇത്തരത്തില്‍ സഹ-അപേക്ഷകനാകാന്‍ സാധിക്കും.

ഇതിന് പുറമെ ചില ധനകാര്യ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനും ആസ്തികള്‍ ഈടായി സ്വീകരിക്കാറുണ്ട്. ഭൂമി, എഫ്ഡി എന്നിവയാണ് പലപ്പോഴും ഈടായി സ്വീകരിക്കുന്നത്. ഈ മാര്‍ഗത്തിലൂടെയും നിങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കാം.

സര്‍ക്കാര്‍ പദ്ധതികള്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ഒട്ടനവധി പദ്ധതികളുണ്ട്. സെന്‍ട്രല്‍ സെക്ടര്‍ ഇന്ററസ്റ്റ് സബ്‌സിഡി സ്‌കീം പദ്ധതിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കോഴ്‌സ് കാലയളവില്‍ ഷെഡ്യൂള്‍ഡ് ആയിട്ടുള്ള ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പയ്ക്ക് ഒരു വര്‍ഷത്തേക്ക് സബ്‌സിഡി നല്‍കുന്നതാണ് രീതി.

4.5 രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. NAAC അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ എന്‍ബിഎ അംഗീകൃത പ്രൊഫഷണല്‍, സാങ്കേതിക പ്രോഗ്രാമുകള്‍, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളു.

Also Read: EMI Calculator: വായ്പ എടുക്കാന്‍ പ്ലാനുണ്ടോ അതും 5 ലക്ഷം? ഇഎംഐ എത്രയെന്ന് കണ്ടുപിടിക്കാം

മറ്റൊന്നാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്‌കീം. പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെയും ഗ്യാരണ്ടി ഇല്ലാതെയും വായ്പ ലഭിക്കും. 7.5 ലക്ഷം രൂപ വരെയാണ് ലഭിക്കുക.

ഇവ ശ്രദ്ധിക്കാം

വായ്പകള്‍ക്ക് പ്രോസസിങ് ഫീസ്, മറ്റ് ചാര്‍ജുകള്‍, പ്രീപെയ്‌മെന്റ് പിഴകള്‍ എന്നിവ ഉണ്ടായിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല ഏതൊരു വായ്പയുടെയും പലിശ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്