IRCTC Aadhaar Linking: ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്തോ? ദാ ഇങ്ങനെ വേണം ചെയ്യാൻ

How To Link Aadhaar With IRCTC: ജൂലൈ 1 മുതൽ ആധാർ വെരിഫിക്കേഷൻ നടത്തി എങ്കില്‍ മാത്രമേ തത്കാൽ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. തടസ്സമില്ലാതെ സേവനങ്ങൾ ആസ്വദിക്കുന്നതിന് എങ്ങനെയാണ് ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം.

IRCTC Aadhaar Linking: ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്തോ? ദാ ഇങ്ങനെ വേണം ചെയ്യാൻ

ഐആർസിടിസി

Published: 

02 Jul 2025 17:11 PM

തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ഐആർസിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ജൂലൈ 1 മുതൽ ആധാർ വെരിഫിക്കേഷൻ നടത്തി എങ്കില്‍ മാത്രമേ തത്കാൽ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ. തടസ്സമില്ലാതെ സേവനങ്ങൾ ആസ്വദിക്കുന്നതിന് എങ്ങനെയാണ് ആധാറും ഐആർസിടിസി അക്കൗണ്ടും ലിങ്ക് ചെയ്യുന്നതെന്ന് പരിശോധിക്കാം.

ഇവ ഉറപ്പുവരുത്താം

  • ലിങ്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് ആക്ടീവ് ആയിട്ടുള്ള ഐആർസിടിസി അക്കൗണ്ട് ഉണ്ടോ എന്ന് ഉറപ്പാക്കുക.
  • ആധാർ അല്ലെങ്കിൽ വെർച്വൽ ഐഡി തിരിച്ചറിയുക.
  • ഒടിപി ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പർ ആക്ടീവ് ആണോ എന്നും പരിശോധിക്കുക.

Also Read: Personal Loan: ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ രക്ഷിക്കാന്‍ ‘ലോണ്‍’ മാത്രം; എന്തുകൊണ്ട്?

ലിങ്ക് ചെയ്യാം

 

  1. ഔദ്യോഗിക ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
  3. മൈ അക്കൗണ്ട് തുറന്ന് ഓതൻ്റിക്കേറ്റ് യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
  4. ശേഷം ആധാർ അല്ലെങ്കിൽ വെർച്വൽ ഐഡി നൽകാം.
  5. വിവരങ്ങൾ നൽകിയ ശേഷം ഒടിപി നൽകുക.
  6. ഫോൺ നമ്പറിലേക്ക് ഒടിപി വന്ന ശേഷം അത് നൽകി സബ്മിറ്റ് ചെയ്യുക.
  7. ആധാർ സ്ഥിരീകരണം പൂർത്തിയായാൽ അക്കാര്യം സൂചിപ്പിച്ച് മെസ്സേജ് വരും.
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്