Kerala Gold Rate: അല്പം ആശ്വസിക്കാം! സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Price Today: കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ശേഷം ഈ ആഴ്ച്ച സ്വർണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അറുപതിനായിരത്തിൽ സ്വർണ വില എത്തിയത് സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. രണ്ട് ദിവസത്തെ തുടർച്ചയായ വിലകയറ്റത്തിന് ശേഷമാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.

Kerala Gold Rate: അല്പം ആശ്വസിക്കാം! സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്

Gold Rate

Updated On: 

23 May 2025 09:54 AM

സംസ്ഥാനത്ത് ദിവസങ്ങളായിട്ടുള്ള കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണവിലയിൽ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ നിരക്ക് 71,520 ആയി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ 71800 രൂപയായിരുന്നു വില. അതേസമയം ഒരു ​ഗ്രാം സ്വർണ്ണത്തിൻ്റെ വിലയിൽ 35 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 8975 രൂപയായിരുന്ന വില 8940 ​ആയി കുറഞ്ഞു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ശേഷം ഈ ആഴ്ച്ച സ്വർണവിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അറുപതിനായിരത്തിൽ സ്വർണ വില എത്തിയത് സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. രണ്ട് ദിവസത്തെ തുടർച്ചയായ വിലകയറ്റത്തിന് ശേഷമാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്.

സ്വര്‍ണ വില ദിനംപ്രതി ഉയരുന്നത് പൊന്ന് ആഭരണപ്രിയരെ സംബന്ധിച്ച് കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. വിവാഹ സീസണില്‍ വില ഉയരുന്നത് സാധാരണക്കാര്‍ക്കാണ് തിരിച്ചടിയാകുന്നത്. വിലയില്‍ അല്‍പം കുറവ് വന്നതിനാല്‍ തന്നെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്നത്തെ വിലയ്ക്ക് ഉടന്‍ തന്നെ ബുക്ക് ചെയ്യാവുന്നതാണ്.

മെയ് 15നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു അന്നത്തെ നിരക്ക്. അന്ന് ഒരു ​ഗ്രാം സ്വർണത്തിന് 8610 രൂപയായിരുന്നു നിരക്ക്. കഴിഞ്ഞ ഒരാഴ്ച്ച സ്വർണത്തിന് 70,000 ത്തിന് താഴെ വില കുറഞ്ഞത് നേരിയ ആശ്വാസമായിരുന്നു. എന്നാൽ ഈ ആഴ്ച്ചയുടെ തുടക്കത്തിൽ വീണ്ടും സ്വർണവില 70,000ത്തിന് മുകളിൽ കയറുകയായിരുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും