Kerala Gold Rate: ഇനി വില കുറയണമെങ്കില്‍ ഇസ്രായേലും ഇറാനും വിചാരിക്കണം; സ്വര്‍ണാഭരണമോഹമൊക്കെ ഗോവിന്ദ
Kerala Gold Rate today June 19 2025: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് അയവു വന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എത്രത്തോളം സാധ്യമാണെന്നതാണ് പ്രധാന ചോദ്യവും ആശങ്കയും. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താത്തത് രക്ഷയായി
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിന്റെ പാരമ്യത്തിലേക്ക് കടക്കുന്നതോടെ സ്വര്‍ണവിലയും കുതിച്ചുയരുന്നു. പവന് 74,120 രൂപയാണ് നിരക്ക്. മുന്‍നിരക്കില്‍ നിന്നു 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപ കൂടി 9265 രൂപയിലെത്തി. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസും ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രശ്‌നം ഉടനെങ്ങും അവസാനിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം സ്വര്‍ണവിലയുടെ കുതിപ്പിന് അനുകൂലമായ ഘടകമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് ഇതിന് കാരണം. ഒരു വശത്ത് ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും, മറുവശത്ത് റഷ്യ-യുക്രൈന്‍ സംഘര്‍ഷവും അയവില്ലാതെ തുടരുന്നതോടെ പിടിവിട്ട നിലയിലാണ് സ്വര്‍ണനിരക്ക്. സാധാരണക്കാര്‍ക്ക് സ്വര്‍ണാഭരണം കിട്ടാക്കനിയാകുമോയെന്ന ചോദ്യമുയര്‍ത്തുന്നതാണ് നിലവിലെ സാഹചര്യം.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് അയവു വന്നാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എത്രത്തോളം സാധ്യമാണെന്നതാണ് പ്രധാന ചോദ്യവും ആശങ്കയും. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താത്തത് രക്ഷയായി. പലിശനിരക്ക് കുറച്ചിരുന്നെങ്കില്‍ സ്വര്‍ണവില കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
Read Also: Gold: ഭൂമിയില്‍ ഇനി എത്ര സ്വര്‍ണം ഖനനം ചെയ്യാനുണ്ടെന്ന് അറിയാമോ?




ജൂണ്‍ 14ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന നിരക്ക്. 15നും നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 16ന് 74440 ആയി കുറഞ്ഞു. 17നും വിലയിടിഞ്ഞത് ഏറെ ആശ്വാസമായി. അന്ന് 73600 രൂപയിലാണ് പവന് വ്യാപാരം പുരോഗമിച്ചത്. ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളിലെ ലാഭമെടുപ്പായിരുന്നു വിലയിടിയാന്‍ കാരണമായത്. ലാഭമെടുപ്പ് നല്‍കിയ സന്തോഷം എന്നാല്‍ 17ന് തന്നെ അവസാനിച്ചു. ഇന്നലെ വീണ്ടും നിരക്ക് വര്‍ധിച്ച് 74,000-ലെത്തി. ആ നിരക്ക് ഇന്ന് വീണ്ടും വര്‍ധിച്ചത് വരും ദിവസങ്ങളിലും കുതിപ്പ് തുടര്‍ന്നേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.