New 20 Rupees Note: പുതിയ 20 രൂപ നോട്ടുകള്‍ വരുന്നു; പഴയത് എന്ത് ചെയ്യണം?
Changes in 20 Rupees Note: നോട്ടുകളും സുരക്ഷാ സവിശേഷതകളും രൂപകല്‍പ്പനയുമെല്ലാം നിലവിലുള്ള 20 രൂപ നോട്ടിന് സമാനമായിരിക്കും. രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നാണ് വിവരം. ഗവര്‍ണറുടെ ഒപ്പ് മാറുന്നത് മാത്രമാണ് പ്രത്യക്ഷത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റം.

20 രൂപ നോട്ട്
പുതിയ മാറ്റങ്ങളോടെ 20 രൂപ നോട്ടുകള്‍ വിപണിയിലേക്ക് ആര്‍ബിഐ ഇറക്കുകയാണ്. ഉടന്‍ തന്നെ പുതിയ നോട്ടുകള്‍ പുറത്തെത്തിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. പുതിയ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പോടുകൂടിയാണ് നോട്ടുകള്‍ എത്തുക.
നോട്ടുകളും സുരക്ഷാ സവിശേഷതകളും രൂപകല്‍പ്പനയുമെല്ലാം നിലവിലുള്ള 20 രൂപ നോട്ടിന് സമാനമായിരിക്കും. രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും തന്നെ ഉണ്ടാകില്ലെന്നാണ് വിവരം. ഗവര്‍ണറുടെ ഒപ്പ് മാറുന്നത് മാത്രമാണ് പ്രത്യക്ഷത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റം.
നോട്ട് നിരോധനത്തിന് ശേഷം ആര്‍ബിഐ അവതരിപ്പിച്ച നോട്ടുകളുടെ സീരിസില്‍ തന്നെയായിരിക്കും പുതിയ നോട്ടും എത്തുന്നത്. മികച്ച നിലവാരവും സുരക്ഷിതവുമായ കറന്‍സികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ പുതിയ നോട്ടുകള്‍ ഇറക്കുന്നത്.
പഴയ നോട്ടുകള്‍ എന്ത് ചെയ്യണം?
പുതിയ നോട്ടുകള്‍ ഇറക്കുന്നത് ഒരിക്കലും പഴയ നോട്ടുകളെ ബാധിക്കില്ല. ഗവര്‍ണറുടെ ഒപ്പ് നല്‍കുന്നതിന്റെ ഭാഗമായി മാത്രമുള്ള അഡ്മിനിസ്‌ട്രേറ്റീവ് അപ്‌ഡേറ്റാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ പഴയ നോട്ടുകള്‍ സാധുവായി തന്നെ തുടരുന്നതാണ്.
Also Read: ITR Filing 2025-26 : ധൃതി വേണ്ട, ആദായനികുതി റിട്ടേൺസ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി
കറന്‍സികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാധാരണ പ്രക്രിയമാണ് മാത്രമാണ് ഇപ്പോഴുള്ള നടപടി. പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് യാതൊരു വിധത്തിലുള്ള തടസവും ഉണ്ടായിരിക്കുന്നതല്ല.