Real Estate Investment: റിയല്‍ എസ്‌റ്റേറ്റില്‍ മ്യൂച്വല്‍ ഫണ്ട് പോലെ നിക്ഷേപിക്കാം; വില്‍ക്കാതെ ലാഭവും നേടാം

Real Estate Investment Benefits: സ്വന്തം ഭൂമി വാടകയ്ക്ക് നല്‍കിയും കെട്ടിടങ്ങള്‍ ഉണ്ടാക്കി വാടകയ്ക്ക് നല്‍കുന്നവരും നിരവധിയാണ്. എന്നാല്‍ ഭൂമിയില്‍ വരുന്ന മാറ്റവും നികുതി വര്‍ധനവ് തുടങ്ങിയവ ഇത്തരക്കാര്‍ക്ക് വെല്ലുവിളിയാകുന്നു.

Real Estate Investment: റിയല്‍ എസ്‌റ്റേറ്റില്‍ മ്യൂച്വല്‍ ഫണ്ട് പോലെ നിക്ഷേപിക്കാം; വില്‍ക്കാതെ ലാഭവും നേടാം

പ്രതീകാത്മക ചിത്രം

Published: 

08 Jun 2025 18:25 PM

ഭൂമി വാങ്ങിക്കാന്‍ നമുക്ക് വലിയ താത്പര്യമാണ്. പണ്ടുള്ളവര്‍ വാങ്ങിയിട്ട സ്ഥലം വലിയ വില കൊടുത്ത് വാങ്ങിയാണ് ഇന്ന് പലരും തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നത്. അതിനാല്‍ തന്നെ സ്ഥലത്തിന് എപ്പോഴും ഡിമാന്റ് ഉണ്ടായിരിക്കും.

സ്വന്തം ഭൂമി വാടകയ്ക്ക് നല്‍കിയും കെട്ടിടങ്ങള്‍ ഉണ്ടാക്കി വാടകയ്ക്ക് നല്‍കുന്നവരും നിരവധിയാണ്. എന്നാല്‍ ഭൂമിയില്‍ വരുന്ന മാറ്റവും നികുതി വര്‍ധനവ് തുടങ്ങിയവ ഇത്തരക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. പക്ഷെ മ്യൂച്വല്‍ ഫണ്ടിന് സമാനമായി നിങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിക്കാമെന്ന കാര്യം അറിയാമോ?

റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്

സാധാരണക്കാരില്‍ നിന്നും ഉള്‍പ്പെടെ പണം സ്വീകരിച്ച് മെട്രോ നഗരങ്ങളില്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങുകളും വസ്തുവകകളും നിര്‍മിച്ച് വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍ക്ക് വാടകയ്ക്ക് നല്‍കുകയോ അല്ലെങ്കില്‍ റിയല്‍ എസ്‌റ്റേറ്റ് പ്രവൃത്തികള്‍ക്ക് വായ്പയായി പണം നല്‍കുകയോ ആണ് റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് അഥവ റീറ്റ്‌സ് എന്ന് പറയുന്നത്.

ഈ പദ്ധതിയുടെ യൂണിറ്റുകള്‍ ഡീമാറ്റ് അക്കൗണ്ട് വഴി നിങ്ങള്‍ക്ക് വാങ്ങിക്കാനും വില്‍ക്കാനും സാധിക്കും. നമ്മുടെ രാജ്യത്ത് 2019ലാണ് റീറ്റ്‌സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് ആകെ നാല് റീറ്റ്‌സുകളാണുള്ളത്.

റീറ്റ്‌സില്‍ നിക്ഷേപിക്കണമെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ഒരു യൂണിറ്റ് വാങ്ങിച്ചും നിക്ഷേപം നടത്താവുന്നതാണ്. യൂണിറ്റുകളുടെ ലാഭവിഹിതവും യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ ലഭിക്കാന്‍ സാധ്യതയുള്ള മൂലധന നേട്ടവുമാണ് നിക്ഷേപത്തിന്റെ വരുമാനം.

Also Read: Personal Loan: എന്തിനിത്ര വിഷമം! സ്ത്രീകള്‍ക്കായി മാത്രം പേഴ്‌സണല്‍ ലോണുകളുണ്ട്‌

പണത്തിന് നമുക്ക് ആവശ്യം വരുമ്പോള്‍ ഓരോ യൂണിറ്റുകളായി വില്‍ക്കാനും സാധിക്കും. സ്ഥലം വില്‍ക്കുന്നത് പോലുള്ള ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നില്ല.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും