Robert Kiyosaki: സ്വര്‍ണവില ഗ്രാമിന് 69,000 ഉം പവന് 5 ലക്ഷവും കടക്കും; പ്രവചനവുമായി റോബര്‍ട്ട് കിയോസാക്കി
Gold Rate Hike: സ്വര്‍ണവില ഉയരുന്ന സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപം നടത്താനാണ് കിയോസാക്കി നിര്‍ദേശിക്കുന്നത്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നതിലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2025ല്‍ യുഎസിന്റെ കടം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നത്.

സ്വര്‍ണം, റോബര്‍ട്ട് കിയോസാക്കി
ഓരോ ദിവസവും മേലോട്ടുയരുന്ന സ്വര്‍ണവില നമ്മളെയെല്ലാം അമ്പരപ്പിക്കുകയാണ്. എന്നാണ് നിന്റെ ഈ ഓട്ടത്തിന് അവസാനമാകുക എന്ന് നമ്മള്‍ സ്വര്‍ണത്തോട് ചോദിക്കുമ്പോള്‍ ഇനിയൊരിക്കലും സ്വര്‍ണം താഴോട്ടിറങ്ങാന്‍ സാധ്യതയിലെന്നാണ് മറുതലയ്ക്കലിരുന്ന് ഒരാള്‍ വിളിച്ച് പറയുന്നത്. അങ്ങനെ ഉച്ചത്തില്‍ പറയുന്നത് റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന ലോകപ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവായ റോബര്‍ട്ട് കിയോസാക്കി കൂടിയാണെങ്കില്‍ പറയണോ കഥ.
2035 ഓടെ സ്വര്‍ണത്തിന് ഔണ്‍സിന് 25,000 ഡോളറിലേക്ക് വില ഉയരുമെന്നാണ് അദ്ദേഹം പറയുന്നത്. ബിറ്റ്‌കോയിന് ആ സമയത്ത് 10 ലക്ഷം ഡോളറും വെള്ളിക്ക് 3000 ഡോളറുമായിരിക്കും വിലയെന്നും അദ്ദേഹം പറയുന്നു.
അത്തരത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 25,000 ഡോളറിലേക്ക് വിലയെത്തുകയാണെങ്കില്‍ നമ്മുടെ കൊച്ചുകേരളത്തില്‍ സ്വര്‍ണം ഗ്രാമിന് ഏകേദശം 69,000 രൂപയും പലവ് 55,2000 രൂപയുമായിരിക്കും വില നല്‍കേണ്ടി വരിക.
നിലവില്‍ സ്വര്‍ണത്തിന്റെ വ്യാപാരം ഔണ്‍സിന് 3,322 ഡോളറിനടുത്താണ് നടക്കുന്നത്. ഇതാണ് 2035 ഓടെ 25,000 ഡോളറിലേക്ക് എത്തുന്നത്. 671.6 ശതമാനം വര്‍ധനവാണ് പ്രവചിക്കപ്പെടുന്നത്.
സ്വര്‍ണവില ഉയരുന്ന സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍, സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപം നടത്താനാണ് കിയോസാക്കി നിര്‍ദേശിക്കുന്നത്. യുഎസിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിയുന്നതിലും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2025ല്‍ യുഎസിന്റെ കടം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറയുന്നത്.
കിയോസാക്കിയുടെ എക്‌സ് പോസ്റ്റ്
THE END is HERE:
WHAT if you threw a party and no one showed up?
That is what happened yesterday.
The Fed held an auction for US Bonds and no one showed up.
So the Fed quietly bought billion of its own fake money with fake money.
The party is over. Hyperinflation is…
— Robert Kiyosaki (@theRealKiyosaki) May 21, 2025
യുഎസിന്റെ ദേശീയ കടം 36.4 ട്രില്യണ്‍ ഡോളറിന് മുകളിലാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പെന്‍ഷന്‍ പദ്ധതികളെല്ലാം തന്നെ വലിയ നഷ്ടം നേരിടുകയാണ്. യുഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കിയോസാക്കി പറഞ്ഞു.
Also Read: Kerala Gold Rate: അല്പം ആശ്വസിക്കാം! സ്വർണവിലയിൽ നേരിയ കുറവ്; അറിയാം ഇന്നത്തെ നിരക്ക്
യുഎസ് ഫെഡറല്‍ റിസര്‍വ് 50 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ബോണ്ടുകള്‍ സ്വന്തമായി വാങ്ങി. ഇത് ഹൈപ്പര്‍ ഇന്‍ഫ്‌ളേഷന്റെ ലക്ഷണമാണ്. ഫെഡ് ഒരു ബോണ്ട് ലേലം നടത്തി. എന്നാല്‍ ഇത് ആരും വാങ്ങിക്കാനെത്തിയില്ല. അതുകൊണ്ട് ആ ബോണ്ടുകള്‍ സ്വന്തം പണം ഉപയോഗിച്ച് ഫെഡ് തന്നെ വാങ്ങിക്കുകയായിരുന്നുവെന്നും കിയോസാക്കി കൂട്ടിച്ചേര്‍ത്തു.