Used Car Loans: സെക്കന്റ് ഹാൻഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ? ലോണിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ….

How to Apply for Used Car Loans: ഒരു പുതിയ കാറിന് പകരം, ഇതിനുമുമ്പ് ഉപയോഗിച്ച കാറുകൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ സെക്കന്റ് ഹാൻഡ് കാർ ലോൺ അഥവാ ഉപയോഗിച്ച കാർ ലോൺ നിങ്ങളെ സഹായിക്കും.

Used Car Loans: സെക്കന്റ് ഹാൻഡ് കാർ വാങ്ങാൻ പ്ലാനുണ്ടോ? ലോണിനായി അപേക്ഷിക്കേണ്ടത് ഇങ്ങനെ....

പ്രതീകാത്മക ചിത്രം

Published: 

30 May 2025 12:29 PM

സ്വന്തമായി ഒരു കാർ, എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ സാമ്പത്തിക സ്ഥിതി പലപ്പോഴും ആ സ്വപ്നത്തിന് തടസ്സമായി നിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിച്ച കാർ വാങ്ങുകയാണ് പതിവ്. ഒരു പുതിയ കാർ വാങ്ങുന്നതിന് പകരം, ഇതിനുമുമ്പ് ഉപയോഗിച്ച കാറുകൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ സെക്കന്റ് ഹാൻഡ് കാർ ലോൺ അഥവാ ഉപയോഗിച്ച കാർ ലോൺ നിങ്ങളെ സഹായിക്കും.

കാർ ലോണുകൾ വാഗ്ദാനം ചെയ്യുന്നത് ആരെല്ലാം?

എച്ച്ഡിഎഫ്സി ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഐസിഐസിഐ ബാങ്ക്

ആക്സിസ് ബാങ്ക്

ടിവിഎസ് ക്രെഡിറ്റ്

വായ്പകൾക്കുള്ള യോഗ്യതാ മാനദണ്ഡം

21 നും 65 നും ഇടയിൽ പ്രായം

ശമ്പളമുള്ളവ‍ർ, സ്ഥിരവരുമാനക്കാ‍ർ, സ്വയംതൊഴിൽ ചെയ്യുന്നവർ

മികച്ച ക്രെഡിറ്റ് സ്കോർ (സാധാരണയായി 700 ന് മുകളിൽ)

ALSO READ: ട്രെയിന്‍ ടിക്കറ്റെടുത്താലും ഡിസ്‌കൗണ്ട് നേടാം; അതിന് ഐആര്‍സിടിസിയുടെ ക്രെഡിറ്റ് കാര്‍ഡ് എടുത്തിരിക്കണം

ലോണിന് അപേക്ഷിക്കേണ്ട വിധം

ബജറ്റ് നിശ്ചയിക്കുക: ഏത് മോ‍ഡൽ കാറിനാണ് ലോൺ ആവശ്യം, എത്ര ലോൺ വേണ്ടി വരും തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക.

ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ്, കാലാവധികൾ, തിരിച്ചടവ് തുടങ്ങിയവ പരിശോധിക്കുക.

ഓൺലൈൻ ആപ്ലിക്കേഷൻ:  പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നു.

അതിനായി അവരുടെ വെബ്സൈറ്റ് സന്ദർശിച്ച, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകേണ്ടതാണ്.

തിരിച്ചറിയൽ രേഖകൾ , വരുമാന രേഖകൾ , കാർ വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

ഓഫ് ലൈൻ ആപ്ലിക്കേഷൻ: ബാങ്ക് ശാഖയിൽ നേരിട്ട് പോകുക, ആവശ്യമായ ഫോമുകൾ പൂരിപ്പിക്കുക, ആവശ്യമായ രേഖകൾ സമർപ്പിക്കുക.

ലോൺ അംഗീകാരം: ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, തുടങ്ങിയവ പരിശോധിച്ച ശേഷം ലോൺ അംഗീകരിക്കുന്നതാണ്.

ലോൺ വിശദാംശങ്ങൾ ഫോൺ വഴിയോ ഇമെയിലൂടെയോ അറിയിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും