Credit Card Mistakes: ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് കരുതി ആര്‍ഭാടം വേണ്ട; കടഭാരം ഉയരും സമാധാനം പോകും

Common Credit Card Mistakes: ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വളരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ കുടിശിക മാത്രം അടയ്ക്കുന്നതിലൂടെ നിങ്ങള്‍ എപ്പോഴും കടത്തില്‍ തന്നെ തുടരുന്നു. 1 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലിന് ഏറ്റവും കുറഞ്ഞ കുടിശികയായ 5,000 രൂപ മാത്രം ദീര്‍ഘകാലത്തേക്ക് അടയ്ക്കുമ്പോള്‍ ഇത് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നതിന് വഴി വെക്കും.

Credit Card Mistakes: ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് കരുതി ആര്‍ഭാടം വേണ്ട; കടഭാരം ഉയരും സമാധാനം പോകും

പ്രതീകാത്മക ചിത്രം

Published: 

20 May 2025 10:57 AM

ക്രെഡിറ്റ് കാര്‍ഡുകളോടുള്ള ആളുകളുടെ പ്രേമം കൂടി കൂടി വരികയാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ കയ്യിലേക്ക് കിട്ടിയാല്‍ പിന്നെ പരമാവധി ഉപയോഗിക്കാനുള്ള ശ്രമമാണ് ഉപയോക്താക്കള്‍ നടത്തുന്നത്. എന്നാല്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പിന്നിലെ അപകട സാധ്യതയെ കുറിച്ച് പലരും ബോധവാന്മരല്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ സാധാരണയായി വരുത്തുന്ന തെറ്റുകള്‍ നമ്മളെ കടക്കാരാക്കി മാറ്റും.

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വളരെ ഉയര്‍ന്ന പലിശയാണ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ കുടിശിക മാത്രം അടയ്ക്കുന്നതിലൂടെ നിങ്ങള്‍ എപ്പോഴും കടത്തില്‍ തന്നെ തുടരുന്നു. 1 ലക്ഷം രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ബില്ലിന് ഏറ്റവും കുറഞ്ഞ കുടിശികയായ 5,000 രൂപ മാത്രം ദീര്‍ഘകാലത്തേക്ക് അടയ്ക്കുമ്പോള്‍ ഇത് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുന്നതിന് വഴി വെക്കും.

തിരിച്ചടവുകള്‍ കൃത്യസമയത്ത് നടത്താനും ശ്രദ്ധിക്കുക. പേയ്‌മെന്റുകള്‍ വൈകുകയോ വീഴ്ച സംഭവിക്കുകയോ ചെയ്താല്‍ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിലുള്ള പണമിടപാടുകള്‍ക്ക് ദോഷം ചെയ്യും. വളരെ ഉയര്‍ന്ന തോതില്‍ ക്രെഡിറ്റ് ഉപയോഗിക്കുന്നതും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുമ്പോള്‍ ഗ്രേസ് പിരീഡ് ഇല്ലാതെ തന്നെ ഉയര്‍ന്ന ഫീസുകളും പലിശയും വരുന്നു. പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

Also Read: Personal Loan: പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ സ്വയം ചോദിച്ച് നോക്കാം

വാര്‍ഷിക ഫീസുകള്‍, വിദേശ ഇടപാട് ഫീസ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീസ്, മറ്റ് ചാര്‍ജുകള്‍ തുടങ്ങിയവയും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ടുണ്ട്. ഇത് അവഗണിക്കുന്നത് കാര്‍ഡിന് ലഭിക്കുന്ന റിവാര്‍ഡ് നഷ്ടപ്പെടുന്നതിന് വഴിവെക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി