KEAM Mark Submission 2025: കീം ഫലം കാത്തിരിക്കുന്നതിനിടെ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ്; റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ ഇക്കാര്യം ചെയ്യണം

KEAM B Arch Rank List 2025 Important Announcement Out: ജൂലൈ അഞ്ചാണ് നാറ്റാ സ്‌കോറും, യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി. ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം മാര്‍ക്ക് സമര്‍പ്പിക്കാത്തവരെയും, ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരെയും ബിആര്‍ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല

KEAM Mark Submission 2025: കീം ഫലം കാത്തിരിക്കുന്നതിനിടെ പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ അറിയിപ്പ്; റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ ഇക്കാര്യം ചെയ്യണം

പ്രതീകാത്മക ചിത്രം

Published: 

30 Jun 2025 | 07:24 PM

കീം ഫലപ്രഖ്യാപനത്തിനുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നതിനിടെ ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം പുറപ്പെടുവിച്ച് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍. ആര്‍ക്കിടെക്ചര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ഇന്‍ ആര്‍ക്കിടെക്ടര്‍ (നാറ്റാ) സ്‌കോര്‍, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, നാറ്റാ (NATA) 2025 പരീക്ഷയില്‍ ലഭിച്ച സ്‌കോര്‍ എന്നിവയ്ക്ക് തുല്യ പരിഗണന നല്‍കിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ റാങ്ക് ലിസ്റ്റ് പ്രകാരമാണ് സംസ്ഥാനത്ത് ബി ആര്‍ക്ക് (ആര്‍ക്കിടെക്ചര്‍) കോഴ്‌സിലേക്ക് പ്രവേശനം നടത്തുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നാറ്റാ 2025 സ്‌കോറും, യോഗ്യതാ പരീക്ഷയില്‍ ലഭിച്ച ആദ്യ മാര്‍ക്കും cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്‌.

മാര്‍ക്ക് എങ്ങനെ സമര്‍പ്പിക്കാം?

  • cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM-2025 Candidate Portal’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ‘Mark submission for B.Arch’ എന്ന മെനു ക്ലിക്ക് ചെയ്ത്‌ നാറ്റാ സ്‌കോറും, യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും സമര്‍പ്പിക്കുക
  • യോഗ്യതാ പരീക്ഷയില്‍ ഗ്രേഡാണ് നല്‍കിയിരിക്കുന്നതെങ്കില്‍ അതിന് തുല്യമായ മാര്‍ക്ക് നല്‍കണം
  • വെബ്‌സൈറ്റില്‍ നിര്‍ദ്ദേശിച്ചപ്രകാരം മാര്‍ക്കുകള്‍ രേഖപ്പെടുത്തി ‘സബ്മിറ്റ്’ ചെയ്യണം

‘Upload NATA Score Card and Plus Two/Diploma or equivalent Mark sheet’ എന്ന പേജിലൂടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഷീറ്റ്, നാറ്റാ 2025 സ്‌കോര്‍കാര്‍ഡ് എന്നിവയുടെ പിഡിഎഫ് ഫോര്‍മാറ്റുകള്‍ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്യുന്ന പിഡിഎഫ് ഫോര്‍മാറ്റുകള്‍ വ്യക്തമായി വായിക്കാന്‍ കഴിയുന്നതാകണം. തുടര്‍ന്ന് ‘Print Mark submission Confirmation Report’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യണം. അവ ഹാര്‍ഡ് കോപ്പിയായോ, സോഫ്റ്റ് കോപ്പിയായോ വിദ്യാര്‍ത്ഥി സൂക്ഷിക്കേണ്ടതാണ്. അപ്‌ലോഡ് ചെയ്ത വിശദാംശങ്ങള്‍ പ്രവേശന സമയത്ത് പരിശോധിക്കും. മാര്‍ക്കുകളില്‍ വ്യത്യാസം കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കും.

സിബിഎസ്ഇ ഉള്‍പ്പെടെയുള്ള രണ്ടാം വര്‍ഷത്തില്‍ മാത്രം പൊതു പരീക്ഷ നടത്തുന്ന ബോര്‍ഡുകളിലെ വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷത്തെ മാര്‍ക്ക് രേഖപ്പെടുത്തി പ്രസ്തുത മാര്‍ക്ക് നാറ്റാ സ്‌കോറിനൊപ്പം അപ്‌ലോഡ് ചെയ്താല്‍ മതി. എന്നാല്‍ കേരള ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പോലെ രണ്ട് വര്‍ഷത്തെ മാര്‍ക്കുകള്‍ ലഭ്യമായ വിദ്യാര്‍ത്ഥികള്‍ രണ്ട് വര്‍ഷത്തെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തണം. ഇത് നാറ്റാ സ്‌കോറിനൊപ്പം അപ്‌ലോഡ് ചെയ്യണം.

Read Also: KEAM Rank List 2025 : കീം സ്കോർ ഏകീകരണം തമിഴ്നാട് മാതൃകയിൽ; കോളടിക്കാൻ പോകുന്നത് ഈ വിദ്യാർഥികൾക്ക്

ഡിപ്ലോമ യോഗ്യതയുള്ളവര്‍ എല്ലാ സെമസ്റ്ററിലെയും മാര്‍ക്ക് ലിസ്റ്റുകളും അപ്‌ലോഡ് ചെയ്യണം. മാര്‍ക്ക് ലിസ്റ്റുകള്‍ വിവിധ പിഡിഎഫ് ഫയലുകളാണെങ്കില്‍ അത് മെര്‍ജ് ചെയ്ത് ഒരൊറ്റ ഫയലാക്കി വേണം അപ്‌ലോഡ് ചെയ്യേണ്ടത്. ജൂലൈ അഞ്ചാണ് നാറ്റാ സ്‌കോറും, യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി. ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്കകം മാര്‍ക്ക് സമര്‍പ്പിക്കാത്തവരെയും, ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തവരെയും ബിആര്‍ക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല. ഹെൽപ് ലൈൻ നമ്പർ : 0471 -2332120, 2338487

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ