Secretariat Office Attendant: സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് സാധ്യതാപട്ടിക ഉടന്‍? പിഎസ്‌സിയുടെ അറിയിപ്പ്‌

Secretariat Office Attendant Probability List: 2024 ഡിസംബര്‍, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടന്നു. ഏപ്രിലില്‍ ഇതിന്റെ ഷോര്‍ട്ട്‌ലിസ്റ്റും പുറത്തുവിട്ടു. മെയ് മാസത്തിലായിരുന്നു മുഖ്യപരീക്ഷ. 23,000-50,200 ആണ് പേ സ്‌കെയില്‍

Secretariat Office Attendant: സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് സാധ്യതാപട്ടിക ഉടന്‍? പിഎസ്‌സിയുടെ അറിയിപ്പ്‌

PSC

Published: 

10 Jun 2025 14:40 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, സംസ്ഥാന ഓഡിറ്റ് വകുപ്പ്, കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളിലേക്കായി നടത്തിയ ഓഫീസ് അറ്റന്‍ഡന്റ് പരീക്ഷയുടെ സാധ്യതാ പട്ടിക ഉടന്‍ പ്രസിദ്ധീകരിച്ചേക്കും. സാധ്യതപട്ടിക പുറത്തുവിടാന്‍ പിഎസ്‌സി തീരുമാനിച്ചു. 2023 ഡിസംബറിലായിരുന്നു ഈ തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷന്‍ പിഎസ്‌സി പുറത്തുവിട്ടത്. 2024 ജനുവരി ഒന്നിനായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. 2024 ഡിസംബര്‍, 2025 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പ്രിലിമിനറി പരീക്ഷ നടന്നു. ഏപ്രിലില്‍ ഇതിന്റെ ഷോര്‍ട്ട്‌ലിസ്റ്റും പുറത്തുവിട്ടു. മെയ് മാസത്തിലായിരുന്നു മുഖ്യപരീക്ഷ. 23,000-50,200 ആണ് പേ സ്‌കെയില്‍.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2, സിഡ്‌കോയില്‍ ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ് തസ്തികകളിലേക്കും സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്‌സ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്താനും തീരുമാനമായി.

Read Also: SSC CGL 2025: കേന്ദ്രമന്ത്രാലയങ്ങളിലടക്കം ചറപറാ അവസരങ്ങള്‍, 1.42 ലക്ഷം വരെ ശമ്പളം; സിജിഎല്‍ വിജ്ഞാപനമെത്തി

അതേസമയം, പൊലീസ് വകുപ്പിലെ വിവിധ വിഭാഗങ്ങളില്‍ സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ റാങ്ക് പട്ടികയും കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിശദാംശങ്ങള്‍ ലഭിക്കും.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ