Pariksha Pe Charcha 2025 : പരീക്ഷാ പേ ചര്‍ച്ച ഫെബ്രുവരി 10ന്; പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും

Pariksha Pe Charcha 2025 on February 10 : ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് പരിപാടി നടക്കും. ദൂരദർശൻ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യും. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം മറികടക്കാൻ സഹായിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

Pariksha Pe Charcha 2025 : പരീക്ഷാ പേ ചര്‍ച്ച ഫെബ്രുവരി 10ന്; പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളും

Narendra Modi

Published: 

07 Feb 2025 08:00 AM

ഫെബ്രുവരി 10ന് നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നിരവദി പ്രമുഖരും പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, വിക്രാന്ത് മാസി തുടങ്ങിയവര്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായുള്ള ഇന്‍ട്രാക്ടീവ് സെഷന്‍ പുതിയ ശൈലിയിലാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് മുന്നോടിയായി പരീക്ഷാ തയ്യാറെടുപ്പ്, സമ്മർദ്ദ നിയന്ത്രണം എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഒളിമ്പ്യൻ മേരി കോം, പാരാലിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അവനി ലേഖര തുടങ്ങിയവരും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പരീക്ഷാ പേ ചര്‍ച്ചയുടെ എട്ടാം പതിപ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രശസ്തരായ വ്യക്തികൾ പങ്കെടുക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ജീവിതത്തിന്റെയും പഠനത്തിന്റെയും പ്രധാന വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയും ചെയ്യും.

പരിപാടിക്ക് ശേഷം ഏഴ് എപ്പിസോഡുകളിലായി നടക്കും. ഇതില്‍ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 36 വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കും. മാനസികാരോഗ്യം മുതൽ സാങ്കേതികവിദ്യ വരെയുള്ള മേഖലകളിലെ വിദഗ്ധർ വിദ്യാർത്ഥികളുമായി സംസാരിക്കും.

Read Also : ജെഇഇ മെയിൻ 2025 ഉത്തരസൂചിക പുറത്തുവിട്ടു; ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ

2025 ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് പരിപാടി നടക്കും. ദൂരദർശൻ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഇത് സംപ്രേഷണം ചെയ്യും. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം മറികടക്കാൻ സഹായിക്കുക എന്നതാണ് വർഷം തോറും നടത്തുന്ന ഈ പരിപാടിയുടെ ലക്ഷ്യം.

വിവിധ സംസ്ഥാന, കേന്ദ്ര വിദ്യാഭ്യാസ ബോർഡുകള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക് സ്കൂളുകൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, സിബിഎസ്ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും