RRB NTPC: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷ എന്ന്? ഷെഡ്യൂള്‍ പുറത്തുവിടുന്നതില്‍ കാലതാമസം

RRB NTPC Examination: ഗ്രാജ്വേറ്റ് പോസ്റ്റുകളിലേക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 13 വരെയായിരുന്നു അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ് പോസ്റ്റുകളിലേക്കുള്ള അപേക്ഷ പ്രക്രിയ സെപ്തംബര്‍ 21ന് ആരംഭിക്കുകയും ഒക്ടോബര്‍ 20ന് അവസാനിക്കുകയും ചെയ്തു

RRB NTPC: ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷ എന്ന്? ഷെഡ്യൂള്‍ പുറത്തുവിടുന്നതില്‍ കാലതാമസം

Train

Published: 

01 Mar 2025 13:06 PM

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (എന്‍ടിപിസി) പരീക്ഷയുടെ ഷെഡ്യൂളിനായി ഉദ്യോഗാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. ഷെഡ്യൂള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷയെങ്കിലും അത് എന്നാണെന്ന് വ്യക്തമല്ല. കാലതാമസം സംബന്ധിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെയടക്കം ആരായുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ആര്‍ആര്‍ബി വ്യക്തമാക്കിയിട്ടില്ല. അപേക്ഷകരുടെ ബാഹുല്യമാകാം കാലതാമസത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പരീക്ഷാ ഷെഡ്യൂള്‍ ഇനി അധികം വൈകാതെ വിടുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ കരുതുന്നതും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.

8113 ഗ്രാജ്വേറ്റ് തസ്തികകളും, 3445 അണ്ടര്‍ ഗ്രാജ്വേറ്റ് ഒഴിവുകളും ഇതിലൂടെ നികത്തും. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ട്രെയിൻ ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

ഗ്രാജ്വേറ്റ് പോസ്റ്റുകളിലേക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 13 വരെയായിരുന്നു അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്. അണ്ടര്‍ഗ്രാജ്വേറ്റ് പോസ്റ്റുകളിലേക്കുള്ള അപേക്ഷ പ്രക്രിയ സെപ്തംബര്‍ 21ന് ആരംഭിക്കുകയും ഒക്ടോബര്‍ 20ന് അവസാനിക്കുകയും ചെയ്തു.

പരീക്ഷയുടെ ഷെഡ്യൂള്‍ എന്ന് പുറത്തുവിടുമെന്ന് വ്യക്തമല്ലെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Read Also : CISF Recruitment 2025: പത്താം ക്ലാസ് പാസായവർക്കും സിഐഎസ്എഫിൽ ജോലി; 1,100 ഒഴിവുകൾ, 69100 രൂപ വരെ ശമ്പളം

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍?

പരീക്ഷാ തീയതിക്ക് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അതത് ആര്‍ആര്‍ബി വെബ്‌സൈറ്റുകളിലൂടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. www.rrbthiruvananthapuram.gov.in ആണ് തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍, സ്‌കില്‍ ടെസ്റ്റ്, ഡോക്യമെന്റ് വെരിഫിക്കേഷന്‍ തുടങ്ങിയവയാണ് നടപടിക്രമങ്ങള്‍. പരീക്ഷ ഷെഡ്യൂള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ എത്രയും വേഗം തയ്യാറെടുപ്പ് ആരംഭിക്കുന്നതാണ് അഭികാമ്യം.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്