SSC MTS Havaldar Recruitment 2025: പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി, എസ്എസ്‌സി എംടിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

SSC MTS Havaldar Recruitment 2025 Details: ഹവൽദാർ തസ്തികയിലേക്ക് 1075 ഒഴിവുകളുണ്ട്. എംടിഎസ് തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണമെടുത്തുവരികയാണെന്ന് കമ്മീഷന്‍ അറിയിച്ചു. ജൂലൈ 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം ജൂലൈ 25 ന് അവസാനിക്കും

SSC MTS Havaldar Recruitment 2025: പത്താം ക്ലാസ് യോഗ്യതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി, എസ്എസ്‌സി എംടിഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

എസ്.എസ്.സി.

Published: 

27 Jun 2025 | 07:39 PM

ൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്), ഹവൽദാർ തസ്തികകളിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ഹവൽദാർ തസ്തികയിലേക്ക് 1075 ഒഴിവുകളുണ്ട്. എംടിഎസ് തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണമെടുത്തുവരികയാണെന്ന് കമ്മീഷന്‍ അറിയിച്ചു. ജൂലൈ 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം ജൂലൈ 25 ന് അവസാനിക്കും. എംടിഎസ്, ഹവൽദാർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടക്കും.

18-25 വയസ്സ് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എംടിഎസ് തസ്തികകളിലേക്കും 18-27 വയസ്സ് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഹവൽദാർ തസ്തികയിലേക്കും വിവിധ വകുപ്പുകളിലെ ചില എംടിഎസിലെ തസ്തികകളിലേക്കും അപേക്ഷിക്കാം. സംവരണ വിഭാഗ ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും.

പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകള്‍, എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നിവര്‍ക്ക് ഫീസില്ല. എംടിഎസ് തസ്തികയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠി പരീക്ഷയുണ്ടാകും. ഹവല്‍ദാര്‍ തസ്തികയ്ക്ക് പരീക്ഷയ്ക്ക് ശേഷം ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് എന്നിവ ഉണ്ടാകും.

പ്രധാനപ്പെട്ട തീയതികള്‍

  1. അപേക്ഷിക്കേണ്ട തീയതി: ജൂണ്‍ 26 മുതല്‍ ജൂലൈ 24 വരെ
  2. ഓണ്‍ലൈന്‍ പേയ്‌മെന്റ് അവസാന തീയതി: ജൂലൈ 25
  3. ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ: ജൂലൈ 29 മുതല്‍ 31 വരെ
  4. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ: സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 24 വരെ

Read Also: KEAM Rank List 2025: കാത്തിരിപ്പിന് അവസാനമില്ലേ? കീം റാങ്ക് ലിസ്റ്റ് വൈകും; മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി

അപേക്ഷിക്കേണ്ട വിധം:

ssc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിക്കണം. യോഗ്യരെന്ന് ബോധ്യമായാല്‍ അതേ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വിളിക്കേണ്ട ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ: 1800 309 3063.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ