Abin Bino: അമ്മ കയ്യില്‍ പിടിച്ചുവലിച്ച് നീ എന്ത് തോന്ന്യവാസമാണ് കാണിച്ചെ എന്ന് ചോദിച്ചു; തുടരും സിനിമയിലെ വേഷത്തെ കുറിച്ച് അബിന്‍
Abin Bino Talks About Thudarum Movie: ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള ഒരു അമ്മയുടെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

അബിന്‍ ബിനോ, തുടരും സിനിമ പോസ്റ്റര്‍
രോമാഞ്ചം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അബിന്‍ ബിനോ. പിന്നീട് ഒട്ടനവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. മികച്ച ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോള്‍ അവസാനം വേഷമിട്ടിരിക്കുന്നത് തരുണ്‍ മൂര്‍ത്തി ചിത്രം തുടരുമിലാണ്.
ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള ഒരു അമ്മയുടെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
കറ്റാനത്ത് ഒരു തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ അവിടെ ഉള്ളൊരു ഓഫീസ് സ്റ്റാഫുമായി സംസാരിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ഒരമ്മ വന്ന് തന്റെ കയ്യില്‍ പിടിച്ച് വലിച്ച് നിര്‍ത്തിയിട്ട് നീ എന്ത് തോന്ന്യവാസമാണ് കാണിച്ചത് എന്ന് ചോദിച്ചു.
അപ്പോള്‍ തരുണ്‍ മൂര്‍ത്തിയുണ്ടായിരുന്നു അവിടെ. താന്‍ അദ്ദേഹത്തെ ചൂണ്ടിയിട്ട് ആ ചേട്ടന്‍ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞുവെന്നുമാണ് അബിന്‍ പറയുന്നത്.
അതേസമയം, തുടരും ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുതിക്കുകയാണ്. കേരള ബോക്‌സോഫീസില്‍ നിന്ന് മാത്രമായി ചിത്രത്തിന് 100 കോടിയാണ് കളക്ഷന്‍ നേടാനായത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രവും തുടരും തന്നെയാണ്.
Also Read: Thudarum Box Office: ‘തുടരും’ വിജയകുതിപ്പ് തുടരുന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി
എമ്പുരാന്റെ വലിയ വിജയത്തിന് പിന്നാലെയാണ് മോഹന്‍ലാലിനെ തേടി മറ്റൊരു വിജയം കൂടി വന്നെത്തിയിരിക്കുന്നത്. കെആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-ശോഭന എന്നിവര്‍ ജോഡികളായി എത്തിയ ചിത്രം കൂടിയാണിത്.