Akhila Sasidharan: ’17 വര്‍ഷമായി ശുദ്ധ വെജിറ്റേറിയന്‍, ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമാകും’; അഖില ശശിധരന്‍

താന്‍ 17 വര്‍ഷമായി ശുദ്ധവെജിറ്റേറിയനാണെന്നാണ് താരം പറയുന്നത്. ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസ് ശുദ്ധമാകുമെന്നും എന്നാലെ ബുദ്ധി നിലനില്‍ക്കുമെന്നും താരം പറയുന്നു.

Akhila Sasidharan: 17 വര്‍ഷമായി ശുദ്ധ വെജിറ്റേറിയന്‍, ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമാകും; അഖില ശശിധരന്‍

Akhila Sasidharan (1)

Published: 

19 Jun 2025 11:35 AM

അവതാരകയായി എത്തി പിന്നീട് മലയാള സിനിമയുടെ ഭാഗമായ ആളാണ് അഖില ശശിധരന്‍. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. പിന്നാലെ പൃഥ്വിരാജ് നായകനായി എത്തിയ തേജാ ഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും ശ്രദ്ധേയമായി. എന്നാൽ പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുന്ന അഖിലയെയാണ് കണ്ടത്. എന്നാൽ എവിടെയെന്ന ആരാധകരുടെ ചോദ്യത്തിന് നീണ്ട ഇടവേളയ്ക്ക് ശേഷം താരം മറുപടി നൽകിയിരുന്നു.

ഇപ്പോഴിതാ തന്റെ ഭക്ഷണരീതികളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  താന്‍ 17 വര്‍ഷമായി ശുദ്ധവെജിറ്റേറിയനാണെന്നാണ് താരം പറയുന്നത്. ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസ് ശുദ്ധമാകുമെന്നും എന്നാലെ ബുദ്ധി നിലനില്‍ക്കുമെന്നും താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില ഇക്കാര്യം പറഞ്ഞത്.

Also Read:‘എനിക്ക് പറ്റിയ പുതിയ മണ്ടത്തരം! കാര്യങ്ങൾ കൈവിട്ട് പോയി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല’; അമൃത സുരേഷ്

ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിട്ടുള്ളത് നമ്മു‌ടെ ഭക്ഷണം ശുദ്ധമാണെങ്കില്‍ മനസും ശുദ്ധമാകും, മനസ് ശുദ്ധമാണെങ്കില്‍ ബുദ്ധി നിലനില്‍ക്കും എന്നാണ്. ബുദ്ധി നിലനില്‍ക്കുമ്പോഴാണ് ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നത്. ‌ ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍‌ട്ടിക്കിള്‍ 48ല്‍ പശുവിനെ കൊല്ലുന്നതിനെതിരെ പറയുന്നുണ്ടെന്നും അഖില പറയുന്നു. ഒരു വിഭാ​ഗം ആളുകൾ പശുവിനെ പവിത്രമായി കരുതുന്നുണ്ട് . മറ്റുള്ളവരുടെ വികാരത്തേയും മാനിക്കണമെന്നും നടി തുറന്നുപറയുന്നു. വികാരങ്ങളുള്ള ഒരു ജീവിയെ കഴിക്കുമ്പോള്‍ കൊല്ലുന്ന സമയത്തുണ്ടായിരുന്ന വികാരം എന്താണോ അതും കൂടിയാണ് കഴിക്കുന്നത് എന്നാണ് അഖില പറയുന്നത്.

Related Stories
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ