Gopi Sundar: ‘ഈ പ്രപഞ്ചം നിങ്ങളുടെ വേദന മായ്ക്കും ഏട്ടാ; ഗോപി സുന്ദറിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അഭയ ഹിരൺമയിയും അമൃത സുരേഷും
Music director Gopi Sundar 's Mother Dies:ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും രംഗത്ത് എത്തിയത്. ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ദുഃഖം രേഖപ്പെടുത്തിയത്.

Gopi Sundar
ഇന്ന് രാവിലെയായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ മരണപ്പെട്ടത്. അമ്മയുടെ അപ്രതീക്ഷിത വേർപ്പാടിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും. താരം തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ നിരവധി പേരാണ് അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തുന്നത്. ഇതിനിടെയിലാണ് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുൻ പങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും രംഗത്ത് എത്തിയത്. ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇരുവരും ദുഃഖം രേഖപ്പെടുത്തിയത്.
ഗോപി സുന്ദറിനെ ആശ്വസിപ്പിച്ചായിരുന്നു മുൻ പങ്കാളിയും ഗായികയുമായ അഭയ ഹിരൺമയി രംഗത്ത് എത്തിയത്. ‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിലൂടെ തുടങ്ങിയതാണ് നിങ്ങളുടെ സംഗീത യാത്ര. അമ്മ നിങ്ങളുടെ വഴികാട്ടിയാകട്ടെ, ഈ പ്രപഞ്ചം നിങ്ങളുടെ വേദന മായ്ക്കും ഏട്ടാ.’ എന്ന് കുറിച്ചാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. ഇതോടെ നിരവധി പേരാണ് പോസ്റ്റിനു താഴെ ആദരാഞ്ജലി അർപ്പിച്ച് എത്തുന്നത്. കുറിപ്പിമൊപ്പം ഗോപി സുന്ദറിനും അമ്മയ്ക്കും ഒപ്പം എടുത്ത ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഏറെ നാൾ ലിവിംഗ് ടുഗദറിലായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ആ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല.
എന്നാലും മരണത്തിൽ അനുശോചിച്ച് ഗായിക അമൃത സുരേഷും രംഗത്ത് എത്തിയിട്ടുണ്ട്. ‘അമ്മ, ആദരാഞ്ജലികൾ’ എന്ന് കുറിച്ചാണ് താരം അനുശോചനം നേർന്നത്. ഗോപി സുന്ദറിന്റെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ ഗോപി സുന്ദറിനെ മെൻഷൻ ചെയ്യതാണ് അമൃത ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്.
അതേസമയം അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വികാരനിര്‍ഭരമായ കുറിപ്പ് ഗോപി സുന്ദരും പങ്കുവച്ചിരുന്നു. അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്നാണ് താരം കുറിച്ചിരിക്കുന്നത്. തനിക്ക് സ്നേഹവും സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള കരുത്തും തന്നുവെന്നും താൻ കുറിക്കുന്ന ഒരോ സംഗീതത്തിലും അമ്മ തന്ന സ്നേഹമാണുള്ളതെന്നും താരം പറയുന്നു. അമ്മ എവിടെയും പോയിട്ടില്ലെന്നും തന്റെ ഹൃദയത്തിലും സംഗീതത്തിലും എന്നും ഉണ്ടാകുമെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.